Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ ബൊറൂസിയ ഡോട്മുണ്ടിന്റെ ആരാധകനായി മാറിയതിന്റെ രഹസ്യം

മാഡ്രിഡ്: ജര്‍മനിയില്‍ എത്തിയാല്‍ ബൊറൂസിയ ഡോണ്ട്മുണ്ടിന്റെ കളി കാണാന്‍ ഉറപ്പായും പോകും. ടിവിയില്‍ ബൊറൂസിയയുടെ കളിയുണ്ടെങ്കില്‍ എത്ര തിരക്കുണ്ടെങ്കിലും ഒന്ന് കാണും - അന്റോയിന്‍ ഗ്രീസ്മാന്റെ വാക്കുകളാണിത്.

സ്‌പെയ്‌നില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമായ ഗ്രിസ്മാനെ ജര്‍മന്‍ ക്ലബ്ബിന്റെ ആരാധകനാക്കുന്ന ഘടകം ആ ടീമിലെ ഒരു ഗോളടിവീരനാണ്. ഗാബോണ്‍ താരം പിയറി എമെറിക് ഓബമിയാംഗ്. സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് ഗോളുകള്‍ നേടിക്കഴിഞ്ഞു ഗാബോണ്‍ താരം.

griezmann

ഗ്രിസ്മാന്റെ ഭാഷയില്‍ ലോകഫുട്‌ബോളില്‍ ഇന്ന് ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറാണ് പിയറി. ബൊറൂസിയയുടെ കളി ഇഷ്ടപ്പെടുന്നത് ആ ടീം ഗോളുകള്‍ ഉറപ്പ് നല്‍കുന്നതിനാലാണ്. പിയറി ലോകോത്തര സ്‌ട്രൈക്കറാണ്. സ്ഥിരമായി ഫോം നിലനനിര്‍ത്തുന്നുവെന്നത് പിയറിയെ വ്യത്യസ്തനാക്കുന്നു.

അതുപോലെ, അടുത്തിടെ ബൊറുസിയയിലെത്തിയ യുവ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഓസ്മാനെ ഡെംബെലെയും വരും നാളുകളില്‍ ശ്രദ്ധേയനാകുമെന്ന് ഗ്രിസ്മാന്‍ നിരീക്ഷിക്കുന്നു.

Story first published: Wednesday, December 7, 2016, 9:05 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+