Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി; രണ്ട് താരങ്ങള്‍ മൂന്ന് ആഴ്ച പരിക്കുമൂലം പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായി കളിക്കാര്‍ക്ക് പരിക്ക്. മുന്നേറ്റനിര താരങ്ങളയ ആന്റണി മാര്‍ഷ്യലും, ജെസ്സി ലിംഗാര്‍ഡും മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരും. ഇതോടെ ചെല്‍സിക്കും ലിവര്‍പൂളിനുമെതിരായ മത്സരത്തില്‍ ഇവരുടെ സേവനം ക്ലബ്ബിന് ലഭിക്കില്ല. ചൊവ്വാഴ്ച എഫ്എ കപ്പില്‍ യുണൈറ്റിന്റെ എതിരാളികള്‍ ചെല്‍സിയാണ്.

mu

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരായ മത്സരത്തില്‍ ഇരു താരങ്ങള്‍ക്കും പരിക്കേറ്റെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. പിസിജിക്കെതിരായ ആദ്യ പാദത്തില്‍ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് തോറ്റിരുന്നു. കളിക്കാര്‍ മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്ന് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യര്‍ പറഞ്ഞു. മാര്‍ഷ്യലും ലിംഗാര്‍ഡും പുറത്തിരിക്കുമ്പോള്‍ അലക്‌സിസ് സാഞ്ചസും റൊമേലു ലുക്കാക്കുവും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും.

കൂടാതെ, യുവതാരങ്ങളായ ആഞ്ചെല്‍ ഗോമസ്, താഹിത് ചോങ് തുടങ്ങിയവരെയും ക്ലബ്ബ് പരിഗണിച്ചേക്കും. മാര്‍ഷ്യലും ലിംഗാര്‍ഡും മികച്ച ഫോമിലുള്ള താരങ്ങളാണ്. അവര്‍ പുറത്തിരിക്കുമ്പോള്‍ അതേ രീതിയില്‍ ടീമിന് ശക്തിയേകുന്ന പകരക്കാരുണ്ട്. യുവതാരങ്ങള്‍ക്കും അവസരം നല്‍കുമെന്ന് സോള്‍ഷ്യര്‍ പറഞ്ഞു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഫിബ്രുവരി 24നാണ് ലിവര്‍പൂള്‍ യുണൈറ്റഡ് പോരാട്ടം. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനക്കാര്‍ക്കുവേണ്ടി മത്സരം കടുത്തതോടെ യുണൈറ്റഡിനെ സംബന്ധിച്ച് നിര്‍ണായകമാകും ഈ മത്സരം.

Story first published: Saturday, February 16, 2019, 11:20 [IST]
Other articles published on Feb 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+