മാര്‍ഷ്യലിന് ഡബിള്‍; ന്യൂകാലിസിലെ തരിപ്പണമാക്കി യുണൈറ്റഡിന്റെ തിരിച്ചുവരവ്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബോക്‌സിങ് ഡേ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ മുന്‍ ചാമ്പ്യന്മാര്‍ വിജയം കൊയ്തത്. അവസാന രണ്ട് മത്സരങ്ങളില്‍ ജയം അകന്നുനിന്ന യുണൈറ്റഡിന് ന്യൂകാസിലിനെതിരായ ജയം തിരിച്ചുവരവുകൂടിയായി.
മാറ്റി ലോങ്‌സ്റ്റാഫിന്റെ ഗോളിലൂടെ 17-ാം മിനിറ്റില്‍ ന്യൂകാസില്‍, യുണൈറ്റഡിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ആന്റണി മാര്‍ഷ്യലിന്റെ ഇരട്ടഗോള്‍ യുണൈറ്റഡിന് അനായാസ വിജയം നല്‍കി. 24, 51 മിനിറ്റുകളിലായിരുന്നു യുണൈറ്റഡിന്റെ വിജയം, മാസണ്‍ ഗ്രീന്‍വുഡ്(36), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(41) എന്നിവരും യുണൈറ്റഡിനായി ഗോള്‍ കണ്ടെത്തിയതോടെ യുണൈറ്റഡ് ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.

മത്സരത്തില്‍ 75 ശതമാനവും പന്ത് കൈവശം വെച്ചത് യുണൈറ്റഡാണ്. 22 തവണ അവര്‍ ഗോളാക്രമണം നടത്തുകയും ചെയ്തു. ജയത്തോടെ 19 കളിയില്‍ നിന്നും 28 പോയന്റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. പുതുവര്‍ഷത്തില്‍ സ്ഥിരതയോടെ കളി കാഴ്ചവെക്കുകയാണെങ്കില്‍ യുണൈറ്റഡിന് ആദ്യ നാലില്‍ ഇടംപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications