Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6 കളിയില്‍ വിലക്ക്, എന്നിട്ടും മറഡോണ കൈവിട്ടില്ല!! അന്നു പറഞ്ഞത് ഒറ്റക്കാര്യമെന്ന് ഡി മരിയ

അര്‍ജന്റൈന്‍ ഇതിഹാസവും മുന്‍ കോച്ചുമായിരുന്ന ഡിയേഗോ മറഡോണ കരിയറിന്റെ മോശം സമയത്തു തനിക്കു നല്‍കിയ പിന്തുണയെയും പ്രചോദനത്തെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡിമരിയ. 2010ലെ ഫിഫ ലോകകപ്പില്‍ മറഡോണയായിരുന്നു ദേശീയ ടീമിനെ പരിശീലിപ്പിച്ചത്. ആ സമയങ്ങളില്‍ വലിയ പിന്തുണയാണ് തനിക്കു ലഭിച്ചിട്ടുള്ളതെന്നു ഡിമരിയ വെളിപ്പെടുത്തുന്നു.

2010ലെ ലോകകപ്പില്‍ കളിക്കവെ സൗത്താഫ്രിക്കയിലെ കാണികളുടെ ഭാഗത്തു നിന്നും അധിക്ഷേപങ്ങള്‍ നേരിട്ടപ്പോഴും ശാന്തനായിരിക്കാന്‍ ഉപദേശിച്ചതും മറഡോണയാണെന്നു ഡിമരിയ വ്യക്തമാക്കി. പോളോ അല്‍വാറസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍.

ANGEL DI MARIA

മറഡോണയുടെ പിന്തുണ

മറ്റൊരാളും ഒപ്പമില്ലാതിരുന്ന സമയത്തു എന്നെ പിന്തുണച്ചിട്ടുള്ളത് മറഡോണ മാത്രമാണ്. ബൊളീവിയയുമായുള്ള മല്‍സരശേഷം എനിക്കു ആറു കളിയില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടും അദ്ദേഹം എന്നെ ലോകകപ്പ് ടീമിനൊപ്പം കൂട്ടി. കളിയില്‍ ഞാന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷനും ലഭിച്ചത്. എന്നിട്ടും മറഡോണ എന്നെ വീണ്ടും വിളിച്ചെന്നതാണ് എടുത്തു പറയേണ്ട കാര്യം.

2010ല ലോകകപ്പില്‍ കളിക്കവെ എനിക്കു കാണികളുടെ ഭാഗത്തു നിന്നും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ആ സമയങ്ങളില്‍ ഞങ്ങള്‍ കുടുംബത്തോടൊപ്പം ഒരുമിച്ചാണുണ്ടായിരുന്നത്. കുടുംബസന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നപ്പോള്‍ മറഡോണ എന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ശാന്തമായിരിക്കൂ. അവനെ അവര്‍ എത്രത്തോളം അപമാനിക്കുന്നുവോ അത്രയും കൂടുതല്‍ അവന്‍ കളിക്കാന്‍ പോവുകയാണെന്നായിരുന്നു തന്റെ കുടുംബാംഗങ്ങളോടു മറഡോണ പറഞ്ഞിരുന്നതെന്നും എയ്ഞ്ചല്‍ ഡിമരിയ വെളിപ്പെടുത്തുന്നു.

DIEGO MARADONA

വിയോഗം ഞെട്ടിച്ചു

ഡിയേഗോ മറഡോണയെക്കുറിച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇപ്പോള്‍ പറയേണ്ടതെന്നും പോലും തനിക്കറിയില്ലെന്നു എയ്ഞ്ചല്‍ ഡിമരിയ വ്യക്തമാക്കി. മറഡോണയെപ്പറ്റി ഞാന്‍ എന്താണ് എന്താണ് പറയുക? അദ്ദേഹത്തെക്കുറിച്ച് ഒരു മോശം വാക്ക് പോലും എനിക്കു പറയാന്‍ സാധിക്കില്ല. അദ്ദേഹം ശരിക്കുമൊരു അദ്ഭുതമായിരുന്നു.

രാത്രികളില്‍ ഞാന്‍ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ മറഡോണ അടുത്തേക്കു വരാറുണ്ടായിരുന്നു. എന്നോടു സംസാരിക്കുകയും കഥകള്‍ പറഞ്ഞു തരികയും ചെയ്യും. മണിക്കൂറോളം അദ്ദേഹം എനിക്കൊപ്പം ചെലവഴിക്കാറുമുണ്ടായിരുന്നു.

അവയെല്ലാം ഞാന്‍ ഒരിക്കലും മറക്കാത്ത മൂഹൂര്‍ത്തങ്ങളാണ്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ എനിക്കു വലിയ ഷോക്കാണ് അനുഭവപ്പെട്ടത്. എനിക്കതു വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഡിമരിയ കൂട്ടിച്ചേര്‍ത്തു.

2010ലെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി അഞ്ചു മല്‍സരങ്ങഴില്‍ മാത്രമാണ് ഡിമരിയ കളിച്ചത്. ഗോളുകളൊന്നും ടൂര്‍ണമെന്റില്‍ നേടാനും താരത്തിനായില്ല. ഒടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് അര്‍ജന്റീന പുറത്താവുകയും ചെയ്തു. ജര്‍മനിയാണ് അന്നു അവരെ വീഴ്ത്തിയത്.

അതേസമയം, 37 കാരനായ ഡിമരിയ കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിനു വേണ്ടി 145 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 31 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2022ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കാണ് ഡിമരിയ വഹിച്ചത്.

Story first published: Friday, February 14, 2025, 15:50 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+