Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ദശകക്കാലതിനുശേഷം ഏറ്റവും വലിയ യൂറോപ്യൻ രാത്രിയെ വരവേല്‍ക്കാനൊരുങ്ങി ആന്‍ഫീല്‍ഡ്‌

2008 നു ശേഷം വീണ്ടും ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ കാലുകുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ സാധാരണക്കാരുടെ ടീമായ ലിവർപൂൾ.ലോകത്തിലെ ഏറ്റവും പോസിറ്റീവായ ആരാധകരുള്ള ടീമാണ് ലിവർപൂൾ.എന്നിട്ടും 2005 നു ശേഷം യൂറോപ്യൻ കിരീടത്തിൽ മുത്തമിടാൻ അവർക്കായിട്ടില്ല.

എന്നാൽ ഈ സീസണിൽ യൂറോപ്യൻ മത്സരങ്ങളിൽ പല വമ്പന്മാരെയും ഉറ്റകെട്ടോടെ തോൽപ്പിച്ചുമുന്നേറുന്ന ലിവർപൂളിനെയാണ് ഫുട്ബോൾ ലോകം കണ്ടത്.സാല എന്ന പുത്തൻതരത്തിന്റെ ഉദയവും ലിവർപൂളിലുടെ ലോകം കണ്ടു.

liverpool

എല്ലാഴ്പ്പോഴും തലച്ചോറുകൊണ്ടും ചിന്തകൊണ്ടും കളിജയിക്കാനാവില്ല ചിലപ്പോഴൊക്കെ ഹൃദയം കൊണ്ടും വികാരം കൊണ്ടും കളിജയിക്കണമെന്ന പാഠം പഠിപ്പിച്ചുകൊണ്ടാണ് റോമ ആൻഫീൽഡിലെത്തുന്നത്.എന്നാൽ അധികം ചാമ്പ്യൻസ് ലീഗ് പെരുമയുള്ള ടീമല്ല റോമ.

യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വിനാശകാരിയായ മുൻ നിരയാണ് ലിവർപൂളിനുള്ളത്‌.മുഹമ്മദ് സലാ,സാദിയോ മാനേ,റോബർട്ടോ ഫെർമിനോ എന്നിവർ ഏത് പ്രധിരോധ നിരയെയും പിളർത്താൻ കെൽപ്പുള്ളവരാണ്. അതുപോലെ ജെയിംസ് മിൽനെർ നയിക്കുന്ന മധ്യനിരയിൽ ജോർദാൻ ഹെൻഡേഴ്‌സൺ ,ചേംബർലെയിൻ തുടങ്ങിയവരും കൂടി അണിനിരക്കുമ്പോൾ ലിവർപൂൾ നിര അതിശക്തം. എന്നാൽ വമ്പന്മാരോട് പയറ്റി തെളിഞ്ഞ നിരയാണ് റോമയുടേത്.പരിചയസമ്പന്നനായ ഡാനിയേൽ ഡി റോസ്സിയോടുകുടെ നൈങ്‌ഗോളനും കൊളറോവും കൂടെചേരുമ്പോൾ മുന്നേറ്റ താരം ഡിസിക്കോയ്ക്ക് നിരന്തരം പന്തുലഭിക്കുമെന്നതിൽ സംശയം വേണ്ട.


ലിവർപൂളുമായി റോമയുടെ അവസാന അഞ്ച് മത്സരങ്ങളെടുക്കുകയാണെങ്കിൽ ലിവർപൂളിന് തന്നെയാണ് മുൻതൂക്കം.അതുപോലെ അവസാന അഞ്ചുമത്സരങ്ങളിലും തോൽവിയറിയാതെയാണ് ലിവർപൂൾ മുന്നേറുന്നത്.എന്തായാലും ഒരു ദശകത്തിലെ ഏറ്റവും വലിയ മത്സരത്തിനായിരിക്കും ആന്‍ഫീല്‍ഡ്‌ സാക്ഷ്യംവഹിക്കുക. ചൊവ്വാഴ്ച്ച ഇന്ത്യൻ സമയം രാത്രി 12.15 നാണ് പോരാട്ടം.

Story first published: Tuesday, April 24, 2018, 14:11 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+