For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇനിയില്ല മധ്യനിരയിലെ കരുത്ത്; ഇനിയേസ്റ്റ ബാഴ്‌സലോണ വിടുന്നതായി പ്രഖ്യാപിച്ചു

ബാഴ്‌സലോണ: ലോകഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരിലൊരാളായ ആന്ദ്രേ ഇനിയേസ്റ്റ ബാഴ്‌സലോണ വിടുന്നതായി പ്രഖ്യാപിച്ചു. സീസണ്‍ ഒടുവില്‍ ബാഴ്‌സ വിടുന്ന ഇനിയേസ്റ്റ ചൈനീസ് ക്ലബ്ബുകളിലൊന്നില്‍ തന്റെ ശേഷിക്കുന്ന കരിയര്‍ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഇനിയേസ്റ്റ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല.

സീനിയര്‍ കളിക്കാരനെന്ന നിലയില്‍ തന്റെ കരിയര്‍ മുഴുവന്‍ ബാഴ്‌സലോണയ്ക്കുവേണ്ടി പന്തുതട്ടിയ സ്പാനിഷ് താരം ക്ലബ്ബിന്റെ സുവര്‍ണ കാലഘട്ടത്തിലെ കളിക്കാരനാണ്. ലയണല്‍ മെസ്സി, ഇനിയേസ്റ്റ, സാവി ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ട് ലോകത്തെ ഏതു പ്രതിരോധവും തകര്‍ക്കുന്ന എക്കാലത്തെയും മികച്ച താരങ്ങളായാണ് വിലയിരുത്തുന്നത്.

andres

ബാഴ്‌സലോണയ്ക്കുവേണ്ടി 16 സീസണുകളിലായി 669 മത്സരങ്ങളില്‍ ഇനിയേസ്റ്റ ബൂട്ടുകെട്ടി. 2017-18 സീസണിലെ ലാ ലീഗ കിരീടം ഉറപ്പിച്ചതോടെ 32 ട്രോഫികളാണ് ഈ മധ്യനിര താരത്തിന്റെ കരിയറില്‍ ടീമിന്റെ കൂടാരത്തിലെത്തിയത്. ഇനിയേസ്റ്റ ഉള്‍പ്പെടുന്ന മധ്യനിരയുടെ കരുത്തില്‍ സ്‌പെയിന്‍ ലോകകപ്പും, യൂറോകപ്പും നേടി അത്ഭുത ടീമുകളിലൊന്നായി.

2002 ഒക്ടോബറില്‍ തന്റെ പതിനെട്ടാം വയസിലാണ് ഇനിയേസ്റ്റ ബാഴ്‌സയ്ക്കായി ആദ്യമായി കളത്തിലിറങ്ങുന്നത്. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നെന്ന് സൂപ്പര്‍താരം വിരമിക്കല്‍ പ്രഖ്യാപിക്കവെ പറഞ്ഞു. റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഈ മുപ്പത്തിനാലുകാരന്‍ വിടപറയും. ഫുട്‌ബോളിനെ സ്‌നേഹിച്ച്, കളിക്കളത്തിലുള്ള കാലത്തോളം ബാഴ്‌സലോണയ്ക്കുവേണ്ടി മാത്രം എല്ലാം ത്യജിച്ച ഇനിയേസ്റ്റയ്ക്ക് വീരോചിതമായ യാത്രയപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ആരാധകരും, സഹകളിക്കാരും, ടീം മാനേജ്‌മെന്റും.

Story first published: Saturday, April 28, 2018, 8:24 [IST]
Other articles published on Apr 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+