Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡെര്‍ ഹെരേര മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നകാര്യം ഉറപ്പിച്ചു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാരന്‍ ആന്‍ഡെര്‍ ഹെരേര ടീം വിടുന്നകാര്യം പുറത്തുവിട്ടു. ഈ സീസണില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കാന്‍ യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുമില്ല. പിഎസ്ജിയിലേക്കായിരിക്കും ഹെരേര കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുണൈറ്റഡിന്റെ മോശം സീസണുകളിലൊന്നാണ് ഇത്തവണത്തേത്.

anderherrera

തനിക്ക് എല്ലാം തന്നത് യുണൈറ്റഡ് ആണെന്ന് സ്പാനിഷ് താരം പറഞ്ഞു. ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ചതും തന്റേ പേര് വിളിച്ചതും അഭിമാനത്തോടെ ഓര്‍ക്കുന്നു. ആരാധകര്‍ തനിക്കുതന്ന പിന്തുണയ്ക്ക് നന്ദി. ഓരോതവണയും ക്ലബ്ബിനായി പ്രതിനിധീകരിക്കുമ്പോള്‍ എന്താണ് വേണ്ടതെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. 200 ഓളം മത്സരങ്ങള്‍ കളിച്ചത് മറക്കാനാകില്ല. മനോഹമായ അഞ്ചുവര്‍ഷം സമ്മാനിച്ചതില്‍ നന്ദിയുണ്ടെന്നും താരം പറഞ്ഞു.

യുണൈറ്റഡിനൊപ്പം യൂറോപ്പാ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടിയിട്ടുണ്ട്. യുവാന്‍ മാറ്റ, അന്റോണിയോ വലന്‍സിയ എന്നിവരും ഇത്തവണ യുണൈറ്റഡ് വിട്ടുപോകുമെന്നാണ് സൂചന. കൂടുതല്‍ മികച്ച കളിക്കാരെ ടീമിലെടുത്ത് ശക്തിപ്പെടുത്താനാകും പുതിയ പരിശീലകന്‍ സോള്‍ഷ്യറുടെ തീരുമാനം. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗിലാവട്ടെ ആറാം സ്ഥാനത്താകും ടീം ഫിനിഷ് ചെയ്യുക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Story first published: Saturday, May 11, 2019, 17:13 [IST]
Other articles published on May 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+