ഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയില്ല; ആരാധകരെ ഞെട്ടിച്ച് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ദില്ലി: ഇന്ത്യയുടെ ദേശീയ ഫുട്‌ബോള്‍ താരവും മലയാളിയുമായ അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യ ഏഷ്യന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ കടക്കാതെ പുറത്തായതിന് പിന്നാലെയാണ് അനസിന്റെ അപ്രതീക്ഷിത വിരമിക്കല്‍. പരിക്കേറ്റതിനെ തുടര്‍ന്ന് അനസ് ബഹ്‌റൈനെതിരായ നിര്‍ണായക മത്സരത്തില്‍ കളത്തിറങ്ങിയതിന്റെ പിന്നാലെ പുറത്തേക്ക് പോയിരുന്നു.

പ്രതിരോധനിരയിലെ കരുത്തനായ അനസ് പുതിയ താരങ്ങള്‍ക്ക് ദേശീയ ടീമിലേയ്ക്ക് വഴിയൊരുക്കാനാണ് വിടവാങ്ങുന്നതെന്ന് അറിയിച്ചു. ഇന്ത്യയ്ക്കായി ഇനിയും കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്നേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന പുതിയ തലമുറക്കാര്‍ ഉണ്ടെന്നും അവര്‍ക്കായി പിന്മാറുകയാണെന്നും അനസ് പറഞ്ഞു. ദേശീയ ടീമിനായി തന്റെ കഴിവിന്റെ നൂറു ശതമാനം പുറത്തെടുക്കാന്‍ പരിശ്രമിക്കാറുണ്ട്. ബഹ്‌റൈനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരിക്ക് പറ്റി പിന്‍വാങ്ങേണ്ടിവന്നത് വേദനജനകമാണെന്നും താരം പറഞ്ഞു.
ചെറുപ്പകാലം മുതല്‍ കഠിനമായ രീതിയില്‍ ഫുട്‌ബോള്‍ പരിശീലിച്ച് വളര്‍ന്ന ചരിത്രമല്ല അനസിന്റേത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് യൂണിവേഴ്‌സിറ്റി ടീമില്‍ പോലും ഇടംപിടിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. പഠനശേഷം ഓട്ടോ ഡ്രൈവറായും ജോലി ചെയ്തു. മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമിലൂടെ ശ്രദ്ധ നേടി മുംബൈ എഫ്.സി.യിലൂടെയാണ് ദേശീയ ലീഗിലേക്ക് കടക്കുന്നത്. പിന്നീട് പുണെയിലും ഡെല്‍ഹി ഡയനാമോസിലും മോഹന്‍ബഗാനിലും ജംഷേദ്പുര്‍ എഫ്.സി.യിലും കളിച്ച് കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications