Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാംബാ പുരസ്‌കാര നിറവില്‍ അലിസണ്‍ ബെക്കര്‍, നേട്ടം സഹതാരത്തെ മറികടന്ന്

ലണ്ടന്‍: യൂറോപ്പില്‍ കളിക്കുന്ന മികച്ച ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നല്‍കുന്ന സാംബാ ഗോള്‍ഡ് പുരസ്‌കാരം ലിവര്‍പൂളിന്റെ ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിന്. ക്ലബ്ബിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ബെക്കരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മാധ്യമ പ്രവര്‍ത്തകരും ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ഉള്‍പ്പെട്ട ഒരു പാനല്‍ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. 35.5 ശതമാനം വോട്ടോടെയാണ് ബെക്കറുടെ സുവര്‍ണ്ണ നേട്ടം.

സഹതാരം റോബര്‍ട്ടോ ഫിര്‍മിനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബെക്കര്‍ ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായത്. 23.4 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ ഫിര്‍മിനോയ്ക്ക് ലഭിച്ച വോട്ടുനില. മുന്‍ ബ്രസീല്‍ നായകനും പിഎസ്ജി താരവുമായ തിയാഗോ സില്‍വ 10.46 ശതമാനം വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞോയാണ് നാലാമത്.

alissonbecker

പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ബെക്കര്‍ മടങ്ങിവരവിലും പഴയ ഫോം നിലനിര്‍ത്തുന്നു. 27കാരനായ താരം 2016ല്‍ റോമയിലെത്തിയതോടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. രണ്ട് കൊല്ലം റോമയില്‍ തുടര്‍ന്ന താരം 2018ല്‍ ലിവര്‍പൂളിലേക്ക് കൂടുമാറി. ക്ലബ്ബിനൊപ്പം 50 മത്സരങ്ങളിലും ബ്രസീലിനൊപ്പം 44 മത്സരങ്ങളിലും ബെക്കറിറങ്ങി. അവസാന സീസണിലെ ഫിഫയുടെ ബെസ്റ്റ് ഗോള്‍കീപ്പര്‍ ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോള്‍കീപ്പര്‍ റോമയ്‌ക്കൊപ്പം 2017-18ല്‍ ഗോള്‍കീപ്പര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരങ്ങള്‍ ബെക്കര്‍ നേടിയിട്ടുണ്ട്.

Story first published: Friday, January 3, 2020, 17:19 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+