For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കാല്‍ക്കുഴയ്ക്ക് പരിക്ക്; അലക്‌സീസ് സാഞ്ചസിന് മൂന്ന് മാസം വിശ്രമം

ലണ്ടന്‍: ചിലി സ്‌ട്രൈക്കര്‍ അലക്‌സീസ് സാഞ്ചസിന് തിരിച്ചടി നല്‍കി പരിക്ക്. കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ സാഞ്ചസിന് മൂന്ന് മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാഞ്ചസിന്റെ പരിക്ക് ചിലി പരിശീലകന്‍ റിനാല്‍ഡോ റൂയിഡ സ്ഥിരീകരിച്ചിട്ടുണ്ട്. സാഞ്ചസിന്റെ പരിക്ക് ഇന്റര്‍മിലാനാണ് കടുത്ത തിരിച്ചടിയാവുന്നത്.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നി്ന്ന് വായ്പാ അടിസ്ഥാനത്തിലാണ് സാഞ്ചസിനെ ഇന്റര്‍ മിലാന്‍ ടീമിലെത്തിച്ചത്. ഈ സീസണില്‍ അന്റോണിയോ കോന്റെയുടെ പരിശീലനത്തിന് കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്റര്‍ പുറത്തെടുക്കുന്നത്. ലുക്കാക്കു-സാഞ്ചസ് കൂട്ടുകെട്ട് തകരുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അവസാന സീസണില്‍ പകുതിയോളം മത്സരങ്ങള്‍ സാഞ്ചസിന് നഷ്ടമായിരുന്നു.

alexis-sanchez

കാലിനേറ്റ പരിക്കാണ് താരത്തിന് അന്നും വിനയായത്. എംആര്‍ ഐ സ്‌കാനിങ്ങിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസമാണ് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും അത് നീളാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. 30കാരനായ സാഞ്ചസ് സമീപകാലത്തായി അത്ര മികച്ച ഫോമിലല്ല. ബാഴ്‌സലോണ, ആഴ്‌സണല്‍ എന്നീ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്.

Story first published: Wednesday, October 16, 2019, 8:36 [IST]
Other articles published on Oct 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+