Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെലെ, മറഡോണ എന്നീ ഇതിഹാസങ്ങള്‍ പത്താം നമ്പര്‍ ! ക്രിസ്റ്റ്യാനോ ഏഴാം നമ്പര്‍ ! എന്താണിതിന്റെ രഹസ്യം?

ലണ്ടന്‍: കായിക ലോകത്ത് സിആര്‍7 എന്ന വാണിജ്യബ്രാന്‍ഡ് തന്നെ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അടയാളപ്പെടുത്താന്‍ ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നത് സി ആര്‍ 7 എന്നാണ്. ജെയിംസ് ബോണ്ട് 007 എന്ന ഏജന്റ് പേര് പോലെ സുപരിചിതമാണ് സിആര്‍ 7.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഗോള ഹോട്ടല്‍ ബ്രാന്‍ഡിന്റെ പേരും സിആര്‍7 എന്നാണ്. ഇത് യഥാര്‍ഥത്തില്‍ ക്രിസ്റ്റ്യാനോയുടെ ജഴ്‌സി നമ്പറാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തിയപ്പോഴാണ് ക്രിസ്റ്റിയാനോ ആദ്യമായി ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കുന്നത്. എന്തു കൊണ്ട് ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ചുവെന്നതിന് ഒരു കാരണമേയുള്ളൂ. മാഞ്ചസ്റ്ററിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ആവശ്യപ്പെട്ടു, ധരിച്ചു.

christiano

ക്ലബ്ബിന്റെ ഇതിഹാസ താരങ്ങള്‍ അണിഞ്ഞിട്ടുള്ള ജഴ്‌സിയാണ് അദ്ദേഹം തനിക്ക് വേണ്ടി കരുതിയിരുന്നത്. നോക്കൂ, നീ ഈ ജഴ്‌സി ധരിച്ചാകണം ഈ ക്ലബ്ബില്‍ കളിക്കേണ്ടത് - ഫെര്‍ഗൂസന്‍ ഇത് മാത്രമായിരുന്നു ജഴ്‌സി നല്‍കിക്കൊണ്ട് ക്രിസ്റ്റ്യാനോയോട് ആവശ്യപ്പെട്ടത്.

അഞ്ച് വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിച്ചത് സ്വപ്‌ന കാലമായിരുന്നു. ഫുട്‌ബോള്‍ എന്ന കലയെ ആസ്വദിച്ചതും അടുത്തറിഞ്ഞതും ഫെര്‍ഗൂസന് കീഴില്‍ കളിച്ചപ്പോഴായിരുന്നു. റയല്‍മാഡ്രിഡിലെത്തിയതിന് ശേഷം നാല് തവണ ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോ ജഴ്‌സി നമ്പര്‍ മാറ്റിയില്ല. ദേശീയ ടീമിലും ഏഴാം നമ്പര്‍ ജഴ്‌സിയാണ് സൂപ്പര്‍ താരം അണിയുന്നത്.

Story first published: Tuesday, April 4, 2017, 17:42 [IST]
Other articles published on Apr 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+