Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഗം തളര്‍ത്തിയില്ല; ആവേശമായി അലക്‌സ് ഫെര്‍ഗൂസന്‍ വീണ്ടും മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തില്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ തുല്യനായ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വര്‍ഹാമ്ടണ്‍ വാന്‍ഡറേഴ്‌സും തമ്മലുള്ള മത്സരം കാണാനായാണ് ഫെര്‍ഗൂസന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്. ഫെര്‍ഗൂസന് സ്റ്റേഡയമൊന്നാകെ അവിസ്മരണീയമായ വരവേല്‍പും നല്‍കി.

Alex Ferguson

ഈ വര്‍ഷം മെയ് 5ന് തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ഫെര്‍ഗൂസന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഒരുപക്ഷെ ജീവിതത്തിലേക്കുള്ള മടങ്ങിവരവുപോലും സംശയത്തിലായിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. പൂര്‍വാധികം ശക്തിയോടെ പഴയ ആരോഗ്യത്തോടുകൂടിയാണ് അദ്ദേഹം വീണ്ടും മടങ്ങിയെത്തിയത്. തനിച്ച് നടന്ന് പടികള്‍ കയറി ഓള്‍ഡ് ട്രോഫോര്‍ഡിലെ ഇരിപ്പിടത്തിലെത്തിയ ഫെര്‍ഗൂസന്‍ കൈയ്യുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

അതേസമയം, ഫെര്‍ഗൂസന്‍ തിരിച്ചെത്തിയതിന്റെ ആവേശം ടീം അംഗങ്ങള്‍ക്കുണ്ടായില്ല. വോള്‍വസിനോട് 1-1 എന്ന നിലയില്‍ സ്വന്തം മൈതാനത്ത് സമനില പാലിക്കേണ്ടിവന്നു. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഫെര്‍ഗൂസന്‍ അവസാനമായി ഓള്‍ഡ്ട്രാഫോര്‍ഡിലെത്തിയത്. മഹത്തരമായൊരു മടക്കമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. മത്സരം തുടങ്ങുന്നതിന് മുന്‍പ് എത്തിച്ചേരുമ്പോള്‍ ചെറിയൊരു പരിഭ്രമം ഇല്ലാതില്ല. ഇന്നത്തെ ദിവസം ടീം ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലും പിന്നീട് വീട്ടിലും വിശ്രമത്തിലായിരിക്കുമ്പോള്‍ ആയിരക്കണക്കിന് സ്‌നേഹ സന്ദേശങ്ങളാണ് ഫെര്‍ഗൂസനെ തേടിയെത്തിയത്. അത്ഭുതകമാണതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തനിക്ക് സന്ദേശമയക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും നന്ദിയുണ്ട്. ആശുപത്രിയില്‍ ചികിത്സിച്ച ചില ഡോക്ടര്‍മാരും കളികാണാനെത്തിയിട്ടുണ്ടെന്നും ഫെര്‍ഗൂസന്‍ സന്തോഷത്തോടെ പറഞ്ഞു.

Story first published: Sunday, September 23, 2018, 8:26 [IST]
Other articles published on Sep 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+