Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെതര്‍ലന്‍ഡ്‌സില്‍ അയാക്‌സിന് ഡബിള്‍; ഡച്ച് ലീഗിലും ചാമ്പ്യന്മാര്‍

ആംസ്റ്റര്‍ഡാം: ഡച്ച് ലീഗില്‍ 34-ാം കിരീടത്തില്‍ മുത്തമിട്ട് അയാക്‌സ് ആംസ്റ്റര്‍ഡാം. ബുധനാഴ്ച ഡെ ഗ്രാഫ്ഷപിനെ (41) തോല്‍പ്പിച്ച അയാക്‌സ് 34 മത്സരങ്ങളില്‍ 86 പോയന്റുമായാണ് ലീഗില്‍ ഒന്നാമതെത്തിയത്. അഞ്ചുവര്‍ഷത്തിനുശേഷമാണ് അയാക്‌സിന് കിരീടം നേടാനായത്. നേരത്തെ മെയ് ആദ്യം ഡച്ച് കപ്പിലും അയാക്‌സ് ചാമ്പ്യന്മാരായിരുന്നു. ഇതോടെ സീസണില്‍ ഡബിള്‍ കിരീടമാണ് അയാക്‌സ് സ്വന്തമാക്കിയത്.

ajax

നിര്‍ണായക മത്സരത്തില്‍ അയാക്‌സിനുവേണ്ടി ദുസന്‍ ടാഡിച്ച് ഇരട്ടഗോള്‍ നേടി. ലെസെ ഷോന, നിക്കോളസ് ടാഗ്ലിയാഫികോ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍വെരെ കുതിച്ചെത്തിയ അയാക്‌സിന് പതിനേഴു വര്‍ഷത്തിനുശേഷമാണ് ഡബിള്‍ കിരീടനേട്ടമുണ്ടായത്. ടീമില്‍നിന്നും വിട്ടുപോകുന്ന കളിക്കാര്‍ക്ക് മികച്ച യാത്രയയപ്പ് നല്‍കാനും ഇതിലൂടെ കഴിഞ്ഞു.

മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡി ജോങ്, പ്രതിരോധനിര താരം മാത്തിയാസ് ഡി ലൈറ്റ് എന്നിവര്‍ അടുത്ത സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടിയാണ് കളിക്കുക. ചാമ്പ്യന്‍സ് ലീഗിലെ മിന്നുന്ന പ്രകടനത്തോടെ ടീമിലെ മറ്റു കളിക്കാരെയും യൂറോപ്പിലെ പ്രമുഖര്‍ നോട്ടമിട്ടിട്ടുണ്ട്. സ്‌ട്രൈക്കര്‍മാരായ ഹക്കിം സിയെച്ച് ഡേവിഡ് നെരസ് എന്നിവരും ടീം വിട്ടേക്കുമെന്നാണ് അഭ്യൂഹം. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ്, റയല്‍ മാഡ്രഡ് ടീമുകളെ അട്ടിമറിച്ച അയാക്‌സ് ടോട്ടനത്തോട് അവസാന നിമിഷത്തില്‍ വഴങ്ങിയ ഗോളില്‍ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു.

Story first published: Friday, May 17, 2019, 10:57 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+