Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

350 കോടി രൂപയ്ക്ക് ചെല്‍സിയിലേക്ക് പുതിയ കളിക്കാരനെത്തുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയിലേക്ക് പുതിയ കളിക്കാരന്‍ കൂടുമാറ്റത്തിനൊരുങ്ങുന്നു. അയാക്‌സ് താരം ഹക്കിം സിയെച്ച് 45 മില്യണ്‍ യുറോയ്ക്ക്(ഏകദേശം 350 കോടി രൂപ) ചെല്‍സിയുമായി കരാറിലെത്തും. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുന്നതോടെ ഈ മൊറോക്കന്‍ ഇന്റര്‍നാഷണല്‍ ചെല്‍സിയുമായി കരാറിലേര്‍പ്പെടും. ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ ട്രാന്‍സ്ഫര്‍ കൂടിയാണിത്.

ജനുവരിയില്‍ സിയെച്ചിനെ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലവത്തായിരുന്നില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. സിയെച്ച് എത്തുന്നതോടെ ചെല്‍സിയുടെ മധ്യനിര കൂടുതല്‍ ഉണര്‍വോടെ കളിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സമ്മറില്‍ ട്രാന്‍സ്ഫര്‍ വിലക്കുണ്ടായിരുന്നതിനാല്‍ ചെല്‍സിക്ക് കളിക്കാരെ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുവകളിക്കാരുമായാണ് ടീം ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. ഇപിഎല്ലില്‍ മൂന്നാം സ്ഥാനത്ത് തുടരാനും ടീമിന് കഴിയുന്നുണ്ട്.

ziyech

ജനുവരിയില്‍ വമ്പന്‍ കരാര്‍ ഉണ്ടാകുമെന്ന് കരുതപ്പെട്ടെങ്കിലും ചെല്‍സിക്ക് ആരുമായും കരാര്‍ പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. സമ്മറില്‍ കളിക്കാര്‍ക്കുവേണ്ടി കാര്യമായി ഇറങ്ങാനാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ ശ്രമം. പിഎസ്ജിയുടെ എഡിസന്‍ കാവാനി, നാപ്പോളിയുടെ ഡ്രൈസ് മെര്‍ട്ടെന്‍സ് തുടങ്ങിയവരുമായി ചെല്‍സി ബന്ധപ്പെട്ടിരുന്നു. ഈദന്‍ ഹസാര്‍ഡിന് പകരക്കാരനായി വമ്പന്‍ താരത്തേയും ചെല്‍സി നോട്ടമിടുന്നുണ്ട്.

Story first published: Thursday, February 13, 2020, 14:49 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+