ലണ്ടന്‍: ഹോളണ്ട് ഡിഫന്‍ഡര്‍ ഡാലി ബ്ലിന്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടു. ജന്മനാട്ടിലെ തന്റെ പഴയ ക്ലബ്ബായ അയാക്സിലേക്ക് താരം മടങ്ങിപോയത്.
നാലു വര്‍ഷത്തെ കരാറിലാണ് 28 കാരനായ ബ്ലിന്‍ഡ് അയാക്സുമായി ഒപ്പുവച്ചത്. നേരത്തെ, 2014ലാണ് അയാക്സില്‍ നിന്ന് താരം മാഞ്ചസ്റ്ററിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്ററിനു വേണ്ടി 90 മല്‍സരങ്ങളില്‍ ജഴ്സിയണിഞ്ഞ ബ്ലിന്‍ഡ് നാല് ഗോളുകളും നേടിയിട്ടുണ്ട്.