Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഐസ്വാളും നെറോക്കയും ഒപ്പത്തിനൊപ്പം... ആദ്യ ജയത്തിനായി കാത്തിരിപ്പ് നീളുന്നു

ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ പുതിയ സീസണിലെ ആദ്യ ജയത്തിനു വേണ്ടി മുന്‍ ജേതാക്കളായ ഐസ്വാള്‍ എഫ്‌സിയുടെയും നെറോക്ക എഫ്‌സിയുടെയും കാത്തിരിപ്പ് തുടരുന്നു. ഐസ്വാളിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും ഗോള്‍രഹിത സമനില സമ്മതിച്ച് ഓരോ പോയിന്റ് വീതം പങ്കിട്ട് പിരിയുകയായിരുന്നു. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഐസ്വാളിനും നെറോക്കയ്ക്കും ജയിക്കാനായിട്ടില്ല. രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ഇരുടീമുകളുടെയും അക്കൗണ്ടിലുള്ളത്.

1

മല്‍സരത്തില്‍ ഇരുടീമും ജയത്തിനായി പൊരുതിനോക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കളിയില്‍ ഐസ്വാളിനായിരുന്നു മേല്‍ക്കൈ. പക്ഷെ ഇവ ഗോളാക്കി മാറ്റുന്നതില്‍ ഐസ്വാള്‍ പരാജയപ്പെട്ടു. ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി. രണ്ടു ടീമുകളും ആക്രമണാത്മക ശൈലി സ്വീകരിച്ചപ്പോള്‍ കളിയില്‍ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതിയുമുണ്ടായി. ഐസ്വാള്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെയും നെറോക്ക ഗോളി മൗറോ ബൊയെര്‍ക്കിയോയുടെയും ചില തകര്‍പ്പന്‍ സേവുകള്‍ മല്‍സരം ഗോള്‍രഹിതമായി തന്നെ അവസാനിപ്പിക്കുകയായിരുന്നു.

11 ടീമുകളുള്‍പ്പെട്ട ലീഗില്‍ ഐസ്വാളും നെറോക്കയും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍ തുടരുകയാണ്. രണ്ടു പോയിന്റ് വീതമാണ് ഇരുടീമുകള്‍ക്കുമുള്ളത്. ചെന്നൈ സിറ്റി, ഈസ്റ്റ് ബംഗാള്‍, റിയല്‍ കാശ്മീര്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

Story first published: Wednesday, November 7, 2018, 21:57 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+