Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗിന് തുടക്കമായി; ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനും ഐസ്വാളും സമനിലയില്‍

ഗുവാഹത്തി: ഐ ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനും ഐസ്വാളും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍നേടാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. സന്ദര്‍ശകരായ മോഹന്‍ ബഗാനാണ് മത്സരത്തില്‍ മേല്‍ക്കൈ നേടിയത്. 53 ശതമാനം പന്തില്‍ മേധാവിത്വം നേടാന്‍ കഴിഞ്ഞെങ്കിലും ഗോള്‍ നേടാന്‍ മോഹന്‍ ബഗാന് കഴിഞ്ഞില്ല.

ആദ്യ പകുതിയുടെ അവസാനം ഐസ്വാളിനാണ് ഗോള്‍നേടാന്‍ സുവര്‍ണാവസരം ലഭിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമണം നടത്തിയത് ബഗാനായിരുന്നു. എന്നാല്‍, പതിയെ താളം വീണ്ടെടുത്ത ഐസ്വാള്‍ രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഐസ്വാള്‍ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരെണ്ണം മാത്രമാണ് മോഹന്‍ ബഗാന്റെ അക്കൗണ്ടിലുള്ളത്.

 i league

ശനിയാഴ്ച രണ്ടാം മത്സരത്തില്‍ ഗോകുലം കേരള നെരോക്ക എഫ്‌സിയുമായി ഏറ്റുമുട്ടും. സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്കാണ് മത്സരം. മികച്ച കളിക്കാരുമായി ഇറങ്ങുന്ന ഗോകുലത്തിന് പുതിയ സീസണില്‍ കിരീട പ്രതീക്ഷയുണ്ട്. സ്‌ട്രൈക്കര്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ദേശീയതാരം മാര്‍ക്കസ് ജോസഫ് ആണ് ക്യാപ്റ്റന്‍. ഡ്യൂറന്റ് കപ്പില്‍ കിരീടം ചൂടിയ ഗോകുലം കോച്ച് ഫെര്‍ണാണ്ടോ സാന്റിയാഗൊ വലേരയുടെ കീഴില്‍ മികവു കാട്ടുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, November 30, 2019, 16:39 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+