വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'തല മാറിയ' ചാംപ്യന്‍മാരുടെ 'തലവര മാറി'... ഒമ്പതു മല്‍സരങ്ങള്‍ക്കു ശേഷം ഐസ്വാളിന് ആദ്യ ജയം

ഇന്ത്യന്‍ ആരോസിനെയാണ് ഐസ്വാള്‍ 3-0ന് തകര്‍ത്തത്

By Manu

ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ഐസ്വാള്‍ എഫ്‌സിയുടെ കഷ്ടകാലം തീര്‍ന്നു. തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ ജയിക്കാനാവാതെ വലഞ്ഞ ഐസ്വാളില്‍ വിജയമധുരം നുണഞ്ഞു. ഹോം മാച്ചില്‍ ഇന്ത്യന്‍ ആരോസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു തകര്‍ത്താണ് ഐസ്വാള്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. പുതിയ കോച്ച് സന്തോഷ് കശ്യപിനു കീഴില്‍ ഐസ്വാളിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട പൗലോ മെനെസസിനു പകരമാണ് കശ്യപ് അടുത്തിടെ പരിശീലസ്ഥാനമേറ്റെടുത്തത്.

നിര്‍ഭാഗ്യം, പെനാല്‍റ്റി നഷ്ടം, പിന്നെ കരണ്‍ജിത്തും... വീണ്ടുമൊരു സമനില, ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്നിര്‍ഭാഗ്യം, പെനാല്‍റ്റി നഷ്ടം, പിന്നെ കരണ്‍ജിത്തും... വീണ്ടുമൊരു സമനില, ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

കേപ്ടൗണില്‍ കലാശക്കൊട്ട്... കപ്പ് ആര്‍ക്ക്? വിജയപ്രതീക്ഷയില്‍ കോലിക്കൂട്ടം കേപ്ടൗണില്‍ കലാശക്കൊട്ട്... കപ്പ് ആര്‍ക്ക്? വിജയപ്രതീക്ഷയില്‍ കോലിക്കൂട്ടം

റെയ്‌നയില്ലാതെ ടീം ഇന്ത്യക്കു എന്തു ലോകകപ്പ്? ഉറപ്പായും വേണം... ഇതാ അഞ്ച് കാരണങ്ങള്‍റെയ്‌നയില്ലാതെ ടീം ഇന്ത്യക്കു എന്തു ലോകകപ്പ്? ഉറപ്പായും വേണം... ഇതാ അഞ്ച് കാരണങ്ങള്‍

1

ഇരുപകുതികളിലുമായി ഇരട്ടഗോളുകള്‍ നേടിയ ലാല്‍ക്വാപുമാവിയയാണ് ആരോസിനെതിരേ ഐസ്വാളിന്റെ ഹീറോ. 16, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. മറ്റൊരു ഗോള്‍ ഏഴാം മിനിറ്റില്‍ ആന്‍ഡ്രെ ഇയോനെസ്‌കുവിന്റെ വകയായിരുന്നു.

2

മല്‍സരത്തിന്റെ തുടക്കം മുതല്‍ വിജയദാഹത്തോടെ കളിച്ച ഐസ്വാള്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഇടയ്ക്കു പന്ത് ലഭിച്ചപ്പോള്‍ ആരോസ് ചില കൗണ്ടര്‍അറ്റാക്കുകള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഈ പരാജയത്തോടെ ആരോസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Story first published: Saturday, February 24, 2018, 9:09 [IST]
Other articles published on Feb 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X