Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: അഞ്ചു ഗോളില്‍ ത്രില്ലറില്‍ ഐസ്വാള്‍, ബംഗാള്‍ വീണു... മുന്‍ ചാംപ്യന്‍മാരുടെ ആദ്യ ജയം

ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണില്‍ ജയം കണ്ടെത്താനാവാതെ വിഷമിച്ച മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സിക്കു ആദ്യ ജയം. ഹോംഗ്രൗണ്ടായ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന അത്യധികം ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ഈസ്റ്റ് ബംഗാൡനെയാണ് ഐസ്വാള്‍ മുട്ടുകുത്തിച്ചത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഐസ്വാളിന്റെ ജയം. 1-2നു പിന്നിട്ടുനിന്ന ശേഷമാണ് അവസാന 15 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഐസ്വാള്‍ നാടകീയ ജയം പിടിച്ചെടുത്തത്.

1

ലിയോണ്‍സ് ഡൊഡോസ് (26ാം മിനിറ്റ്), ജോ സൊഹെറിലാന (73), ലാല്‍ക്വാംപുമാവിയ (84) എന്നിവരാണ് ഐസ്വാളിന്റെ സ്‌കോറര്‍മാര്‍. ജോബി ജസ്റ്റിനും (62) ബോര്‍യ ഗോമസ് പെരസുമാണ് (70) ബംഗാളിന്റെ ഗോളുകള്‍ തിരിച്ചടിച്ചത്.

ഈ മല്‍സരത്തിനു മുമ്പ് രണ്ടു പോയിന്റ് മാത്രം നേടി ലീഗില്‍ അവസാന സ്ഥാനത്തായിന്നു ഐസ്വാള്‍. എന്നാല്‍ ബംഗാളിനെതിരേ നേടിയ ജയത്തോടെ അഞ്ചു പോയിന്റുമായി ഐസ്വാള്‍ എട്ടാംസ്ഥാനത്തേക്കുയര്‍ന്നു. ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു സമനിലയും മൂന്നു തോല്‍വിയുമാണ് ഐസ്വാളിന്റെ അക്കൗണ്ടിലുള്ളത്.

Story first published: Saturday, November 24, 2018, 16:49 [IST]
Other articles published on Nov 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+