Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപ്പിനും ചുണ്ടിനുമിടയില്‍ ബഗാന്‍ വീണിരിക്കുന്നു, ഐസ്വാള്‍ ചരിത്ര നേട്ടത്തിലേക്ക്, വടക്ക് കിഴക്കിന്റെ ഫുട്‌ബോള്‍ മഹത്വം !!

ഐസ്വാള്‍ : ഐ ലീഗില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഐസ്വാള്‍ എഫ് സി തയ്യാറായിക്കഴിഞ്ഞു. മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി ഐസ്വാള്‍ ഐ ലീഗ് ടേബിളില്‍ 36 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. ഈ മാസം മുപ്പതിന് നടക്കുന്ന ലീഗിലെ അവസാനറൗണ്ടില്‍ ഷില്ലോംഗ് ലജോംഗിനെ സമനില പിടിച്ചാല്‍ മാത്രം മതി ഐസ്വാളിന് ഇന്ത്യന്‍ ഫുട്‌ബോളിലെ സിംഹാസനത്തിലേറാന്‍.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ഐ ലീഗ് ചാമ്പ്യന്‍മാരാകും മിസോറം ടീമായ ഐസ്വാള്‍. എണ്‍പത്തിമൂന്നാം മിനുട്ടില്‍ സോമിന്‍ലിയാന്‍ റാല്‍റ്റെയാണ് വിജയഗോള്‍ നേടിയത്. മോഹന്‍ ബഗാന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന റാല്‍ട്ടെ പന്ത്രണ്ട് വര്‍ഷം മുമ്പാണ് ബഗാന്‍ വിട്ടത്.

aizawlteam

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)

ഐസ്വാള്‍ 17 36

മോഹന്‍ ബഗാന്‍ 17 33

ഈസ്റ്റ് ബംഗാള്‍ 16 27

ബെംഗളുരു 17 27

ഷില്ലോംഗ് ലജോംഗ് 16 24

ചര്‍ച്ചില്‍ ബ്രദേഴ്‌സ് 17 20

ശിവാജിയന്‍സ് 17 17

ചെന്നൈ സിറ്റി 17 17

മിനര്‍വ പഞ്ചാബ് 16 12

മുംബൈ 16 12

aizawllogo

മത്സര ഫലങ്ങള്‍

ഐസ്വാള്‍ 1-0 മോഹന്‍ ബഗാന്‍

ചര്‍ച്ചില്‍ 6-1 ചെന്നൈ സിറ്റി

ബെംഗളുരു 7-0 ശിവാജിയന്‍സ്‌

Story first published: Sunday, April 23, 2017, 13:38 [IST]
Other articles published on Apr 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+