ഐഎം വിജയന് പദ്മശ്രീ നാമനിര്‍ദ്ദേശം
ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരത്തിന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് നാമനിര്‍ദ്ദേശം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഐഎം വിജയനെ നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എണ്ണംപറഞ്ഞ പ്രതിഭകളില്‍ ഒരാളായ ഐഎം വിജയന്‍ കളത്തിനകത്തും പുറത്തും ഫുട്‌ബോള്‍ ആരാധകരുടെ മനംകവര്‍ന്ന വ്യക്തിത്വമാണ്.

17 ആം വയസ്സില്‍ കേരള പൊലീസിന് വേണ്ടി ബൂട്ടണിഞ്ഞ വിജയന്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫാഗ്‌വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഒരു കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പ്രഫഷണല്‍ ഫുട്‌ബോള്‍ താരവും ഐഎം വിജയനായിരുന്നു. പ്രഥമ ദേശീയ ഫുട്‌ബോള്‍ ലീഗില്‍ ഐഎം വിജയന്റെ നേതൃത്വത്തിലാണ് ജെസിടി ഫാഗ്‌വാര കിരീടം ചൂടിയതും.
രാജ്യാന്തര കരിയര്‍ പരിശോധിച്ചാല്‍ 1989 -ല്‍ വിജയന്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി. കരിയറില്‍ 66 തവണ ഇന്ത്യയെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 40 രാജ്യാന്തര ഗോളുകളുണ്ട് ഐഎം വിജയന്റെ പേരില്‍. 1999 -ലെ സീസണിലായിരുന്നു വിജയന്‍ പ്രതാപം മുഴുവന്‍ പുറത്തെടുത്തത്. അന്ന് 13 മത്സരങ്ങളില്‍ നിന്നും 10 ഗോളുകള്‍ വിജയന്‍ അടിച്ചുകൂട്ടുകയുണ്ടായി.
രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും വേഗമേറിയ ഗോളുകളില്‍ ഒന്നും കേരളത്തിന്റെ മിന്നും താരമായ ഐഎം വിജയന്റെ പേരിലാണ്. ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12 സെക്കന്‍ഡുകള്‍ക്കൊണ്ട് ഇദ്ദേഹം ഗോളടിക്കുകയായിരുന്നു. 1999 -ലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഹാട്രിക് ഗോള്‍ കുറിച്ച നേട്ടവും ഐഎം വിജയനുണ്ട്.
മൂന്നു തവണ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1992, 1997, 2000 വര്‍ഷങ്ങളിലായിരുന്നു ഇത്. 2003 -ല്‍ കായിക രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ഐഎം വിജയനെ ആദരിച്ചു. 2006 -ല്‍ റെഡ് ആന്‍ഡ് ഗോള്‍ഡ്‌സിന് വേണ്ടി കളിക്കവെയാണ് ഇദ്ദേഹം ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications