Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി തിരിച്ചെത്തി, ഗോളടിച്ചുകൂട്ടുന്ന അഗ്യൂറോ എവിടെ; തിരിച്ചടിയാകുമെന്ന് ഫുട്‌ബോള്‍ ലോകം

ബ്യൂണസ് ഐറിസ്: റഷ്യ ലോകകപ്പിനുശേഷം ടീമില്‍ നിന്നും മാറിനിന്ന അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി വീണ്ടും കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. വെനസ്വലയ്‌ക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ മെസ്സി അര്‍ജന്റീനയ്ക്കായി കളിക്കാനിറങ്ങും. വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്നോടിയായാണ് സൗഹൃദ മത്സരങ്ങള്‍.

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ പഴികേട്ട പരിശീലകന്‍ യര്‍ഗെ സാംപോളിയെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മാറ്റിയിരുന്നു. ലയണല്‍ സ്‌കലോനിയുടെ കീഴിലാണ് ഇപ്പോള്‍ ടീം കോപ്പയ്ക്കിറങ്ങുന്നത്. കഴിഞ്ഞ രണ്ട് കോപ്പ അമേരിക്കയിലും ഫൈനലിലെത്തിയ അര്‍ജന്റീനയ്ക്ക് കപ്പ് നേടാനാകാത്തത് നിരാശാജനകമാണ്. ഇത്തവണ ബ്രസീല്‍ ഉള്‍പ്പെടെയുള്ള കരുത്തരാണ് കോപ്പയ്ക്കായി കൊമ്പുകോര്‍ക്കുക.


കോപ്പയില്‍ കപ്പടിക്കുക ലക്ഷ്യം

കോപ്പയില്‍ കപ്പടിക്കുക ലക്ഷ്യം

ലോകകപ്പിലെ തോല്‍വി കോപ്പയിലെ പ്രകടനത്തോടെ ഇല്ലാതാക്കാമെന്നാണ് അര്‍ജന്റീനയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ മികച്ച ടീമിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പരിശീലകരും സംഘവും. മെസ്സി തിരിച്ചെത്തിയതോടെ യുവ താരങ്ങളും പരിചയസമ്പന്നരും അടങ്ങുന്നതായിരിക്കും അര്‍ജന്റീന ടീം. പഴയ കളിക്കാരില്‍ ഭൂരിഭാഗംപേരെയും ഒഴിവാക്കും.

അഗ്യൂറോയുടെ അഭാവം തിരിച്ചടിയാകും

അഗ്യൂറോയുടെ അഭാവം തിരിച്ചടിയാകും

അതേസമയം, മെസ്സിയുടെ തിരിച്ചുവരവുപോലെ പ്രധാനമായിരുന്നു സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ മടക്കവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിച്ചുകൂട്ടുന്ന അഗ്യൂറോയെ ഒഴിവാക്കി അര്‍ജന്റീന സൗഹൃദമത്സരത്തിനിറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന് അമ്പരപ്പാണ്. കാരണം, അഗ്യൂറോയുടെ മികവിന്റെ അടുത്തെങ്ങുമില്ലാത്തവരാണ് ഇപ്പോള്‍ ടീമിന്റെ സ്‌ട്രൈക്കര്‍മാര്‍.

അഗ്യൂറോ ഗോളടിയില്‍ കേമന്‍

അഗ്യൂറോ ഗോളടിയില്‍ കേമന്‍

അഗ്യൂറോ 2018-19 സീസണില്‍ 18 ഗോളുകളാണ് ക്ലബ്ബിനായി അടിച്ചുകൂട്ടിയത്. അഗ്യൂറോയ്ക്ക് പകരമായി ടീമിലെത്തിവര്‍ ഇതിന്റെ പകുതിഗോള്‍പോലും നേടിയിട്ടില്ല. ഇന്റര്‍ മിലാനില്‍ കളിക്കുന്ന ലോറന്റോ മാര്‍ട്ടിനസ് നേടിയത് 6 ഗോളുകളാണ്. ബൊക്കയുടെ ഡാരിയോ ബെനെഡെറ്റോ 2ഉം റിവര്‍പ്ലേറ്റിന്റെ മാറ്റിയസ് സുവാരസ് 5ഉം ഗോളുകള്‍ നേടി. യുവന്റസിന്റെ ഡിബാലയാകട്ടെ 4 ഗോളുകള്‍ മാത്രമാണ് സീസണില്‍ സ്‌കോര്‍ ചെയ്തത്.

കോപ്പയില്‍ കളിക്കുമെന്ന് പ്രതീക്ഷ

കോപ്പയില്‍ കളിക്കുമെന്ന് പ്രതീക്ഷ

അഗ്യൂറോയ്ക്ക് പകരമിറക്കുന്ന ഈ താരങ്ങള്‍ മികവിലേക്കുയര്‍ന്നില്ലെങ്കില്‍ പരിശീലകന്‍ വലിയ രീതിയിലുള്ള വിമര്‍ശനത്തിനാണ് ഇരയാകുക. അഗ്യൂറോയ്ക്ക് കോപ്പയില്‍ കളിക്കാനാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഏതു കളിക്കാരെയും പോലെയാണ് അഗ്യൂറോയെന്ന് പരിശീലകന്‍ പറയുന്നു. അതേസമയം, പരിശീലകനുമായുള്ള കലഹമാണ് മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ മാറ്റി നിര്‍ത്തുന്നതെന്ന അഭ്യൂഹവുമുണ്ട്. എന്തായാലും, കോപ്പയില്‍ കളിക്കാനെങ്കിലും അഗ്യൂറോയെ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Thursday, March 21, 2019, 9:46 [IST]
Other articles published on Mar 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+