അര്‍ജന്റീന സൂപ്പര്‍ താരം അഗ്വേറോയുടെ കാര്‍ അപകടത്തില്‍ പെട്ടു... സംഭവം ഹോളണ്ടില്‍
ആംസ്റ്റര്‍ഡാം: അര്‍ജന്റീനയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും സൂപ്പര്‍ ഫുട്‌ബോളര്‍ സെര്‍ജിയോ അഗ്വേറോയ്ക്ക് കാറപകടത്തില്‍ പരിക്കേറ്റു. ഹോളണ്ടില്‍ വച്ചാണ് അഗ്വേറോയ്ക്ക് പരിക്കു പറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ പെട്ടത് ടാക്‌സി
കൊളംബിയന്‍ ഗായികയായ മലൂമ അവതരിപ്പിച്ച സംഗീത പരിപാടി കണ്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അഗ്വേറോ വിമാനത്താവളത്തിലേക്കു പോയ കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലുള്ള തൂണില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

വാരിയെല്ലിനു പരിക്ക്
അപകടത്തില്‍ അഗ്വേറോയുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. എന്നാല്‍ ഈ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

അഗ്വേറോയ്ക്ക് തുണയായത്
യാത്രക്കിടെ അഗ്വേറോ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു ഇതാണ് താരത്തിനേറ്റ പരിക്കിന്റെ ആഘാതം കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആറാഴ്ച വരെ വിശ്രമം
ആറു മുതല്‍ എട്ടാഴ്ച വരെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയുടെ നിര്‍ണായക മല്‍സരങ്ങളില്‍ അഗ്വേറോയ്ക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. പെറു, ഇക്വഡോര്‍ എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍.

മാഞ്ചസ്റ്റര്‍ സിറ്റിക്കും തിരിച്ചടി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലുമെല്ലാം മികച്ച മുന്നേറ്റം നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കും കനത്ത ആഘാതമാണ് അഗ്വേറോയുടെ പരിക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications