Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തടങ്കലില്‍ നിന്ന് മോചനം; പരാഗ്വയില്‍ നിന്ന് റൊണാള്‍ഡീഞ്ഞോ നാട്ടിലേക്ക് മടങ്ങും

അസന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വയില്‍ തടവില്‍ കഴിയുകയായിരുന്ന ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. അഞ്ച് മാസത്തെ ശിക്ഷാ നടപടികള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. ആദ്യം ജയിലിലടക്കപ്പെട്ട റൊണാള്‍ഡീഞ്ഞോയെ പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച അസന്‍സിയോണ്‍ കോടതിയുടെ ഉത്തരവ് പ്രകാരം റൊണാള്‍ഡീഞ്ഞോയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുകയായിരുന്നു.

90,000 ഡോളര്‍ പിഴ നല്‍കിയാണ് റൊണാള്‍ഡീഞ്ഞോയും സഹോദരനും കേസില്‍ നിന്ന് തടിയൂരിയത്. ഈ വര്‍ഷം മാര്‍ച്ച് അറിന് പരാഗ്വയില്‍ ഒരു ജീവകാരുണ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റൊണാള്‍ഡീഞ്ഞോയും സഹോദരനും വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ കുടുങ്ങിയത്. ആദ്യം ഇരുവരേയും ജയിലിലേക്കാണ് അയച്ചത്. 32 ദിവസത്തെ ജയില്‍ വാസനത്തിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോയേയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റിയത്.

ronaldinho

1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ജഡ്ജ് ഗുസ്റ്റാവോ അമില്ല റൊണാള്‍ഡീഞ്ഞോയെയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ഇരുവരേയും പരാഗ്വേയിലെ അസെന്‍ഷന്‍ ഹോട്ടലിലാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം അനുവദിക്കരുതെന്ന് പരാഗ്വെ പോലീസ് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും റൊണാള്‍ഡീഞ്ഞോയ്ക്ക് അനുകൂലമായി കോടതി വിധി ഉണ്ടാവുകയായിരുന്നു.

ജയില്‍ വാസത്തിനിടെ അന്തേവാസികളോടൊപ്പം ഫുട്‌ബോള്‍ കളിച്ച് ഗോളുകള്‍ അടിച്ചുകൂട്ടിയ റൊണാള്‍ഡീഞ്ഞോയുടെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ലോകത്താകെ വലിയ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ താരമാണ് റൊണാള്‍ഡീഞ്ഞോ. കരിയരിലെ കിക്കിലൂടെ പ്രശസ്തനായ അദ്ദേഹം താന്‍ മനപ്പൂര്‍വം വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചതെല്ലെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നുമാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതിരുന്ന കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരനും നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഒരുങ്ങിയത്.

ലോക്ഡൗണില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ തങ്ങള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയെന്നാണ് കരുതുന്നതെന്ന് വീട്ടുതടങ്കലിനിടെ റൊണാള്‍ഡീഞ്ഞോ പ്രതികരിച്ചിരുന്നു. വളരേയേറെ മാനസിക സംഘര്‍ഷം നേരിടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.നേരത്തെ ബ്രസീലിയന്‍ സര്‍ക്കാര്‍ റൊണാള്‍ഡീഞ്ഞോയുടെ പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതുമറച്ചുവെച്ചായിരുന്നു അദ്ദേഹം പരാഗ്വെ സന്ദര്‍ശനം നടത്തിയത്. ബാഴ്‌സലോണ,പിഎസ്ജി,എസി മിലാന്‍ ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ബ്രസീലിന്റെ ലോകകപ്പ് ഫുട്‌ബോള്‍ കിരീട നേട്ടത്തില്‍ പങ്കാളിയാണ് റൊണാള്‍ഡീഞ്ഞോ.

Story first published: Tuesday, August 25, 2020, 17:08 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+