Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ണുകെട്ടി, ഫുട്‌ബോള്‍ തട്ടി, ഒപ്പം വള്ളിച്ചാട്ടവും; കുട്ടിത്താരത്തിന്റെ വീഡിയോ

ന്യൂഡല്‍ഹി: ചില കുട്ടിത്താരങ്ങളുടെ കായിക മികവുകണ്ടാല്‍ കണ്ണ് തള്ളിപ്പോകുമെന്ന് പറയുന്നത് വെറുതെയല്ല. കായിക ഇതിഹാസങ്ങളെപ്പോലും ഞെട്ടിപ്പിക്കുന്ന പ്രതിഭാശാലികളായ കുട്ടി താരങ്ങളുടെ വീഡിയോ നിരവധി നമ്മള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കുട്ടിതാരത്തിന്റെ വീഡിയോ കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണുകെട്ടി ഫുട്‌ബോള്‍ തട്ടുന്നതിനോടൊപ്പം വള്ളിച്ചാട്ടവും നടത്തിയാണ് കുട്ടിത്താരം ഞെട്ടിച്ചിരിക്കുന്നത്. കുട്ടിയുടെ വീഡിയോ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ (എഎഫ്‌സി) പങ്കുവെച്ചതോടെയാണ് കൂടുതല്‍ വൈറലായത്. ട്വിറ്ററിലൂടെയാണ് എഎഫ്‌സി വീഡിയോ പങ്കുവെച്ചത്.

24 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയിലെ കുട്ടിതാരമാരാണെന്ന് ഇതുവരെയായും വെളിപ്പെട്ടിട്ടില്ല. അസാമാന്യമായ കഴിവെന്ന് മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാവൂ. ഇത്തരമൊരു കാര്യം ചെയ്യണമെങ്കില്‍ കഠിന പരിശീലനംതന്നെ വേണമെന്നിരിക്കെ കുട്ടിത്താരം നിസാരമായാണ് ഇത് ചെയ്യുന്നത്. ഫുട്‌ബോള്‍ താഴെപ്പോകാതെ തട്ടുക തന്നെ പ്രയാസമാണെന്നിരിക്കെ ഇതിനിടയില്‍ വള്ളിചാട്ടം കൂടി നടത്തുക വളരയെ പ്രയാസകരമാണ്. കുട്ടിയുടെ ടൈമിംഗ് അപാരമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളും വീടുകളില്‍ത്തന്നെ കഴിയുകയാണ്. ഈ അവസരത്തില്‍ വീടുകളില്‍ ഇരുന്നുള്ള കുട്ടികളുടെ ഇത്തരം കലാ, കായിക മികവിന്റെ നിരവധി വീഡിയോകളാണ് ദിനവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

kid-football

നിലവില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോഴും കോവിഡ് ഭീതിയിലാണുള്ളത്. കോവിഡ് വ്യാപനമൂലം മാര്‍ച്ച് പകുതിയോടെ ഒട്ടുമിക്ക കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ലബ്ബുകള്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ആഴ്‌സണല്‍ താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രണ്ട് ഘട്ടമായാണ് ആഴ്‌സണല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ചെല്‍സിയുടെ താരങ്ങളില്‍ കൂടുതല്‍ ആളുകളും വീടുകളിലാണ് പരിശീലനം നടത്തുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച കാലും ഹഡ്‌സന്‍ ഒഡോയിയുള്‍പ്പെടെ താരങ്ങളെല്ലാം പരിശീലകന്റെ ഉപദേശ പ്രകാരമാണ് പരിശീലനം നടത്തുന്നത്.

കുട്ടിത്താരത്തിന്റെ വീഡിയോ കാണാം

ലിവര്‍പൂളും പരിശീലനം പുനരാരംഭിച്ചു. സാമൂഹ്യ അകലം പാലിച്ചാണ് ലിവര്‍പൂളും പരിശീലനം നടത്തുന്നത്. മുഴുവന്‍ താരങ്ങളെയും പങ്കെടുപ്പിക്കാതെ ഘട്ടം ഘട്ടമായാണ് ലിവര്‍പൂളും പരിശീലനം നടത്തുന്നത്. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ലിവര്‍പൂളാണ്. ഈ സീസണ്‍ റദ്ദാക്കേണ്ട സാഹചര്യം വന്നാല്‍ കിരീടം എത്തുക ലിവര്‍പൂളിന്റെ അലമാരയിലാവും. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളിലെ അധികമാളുകളും വീടുകളിലാണ് പരിശീലനം നടത്തുന്നത്. ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങിലൂടെ പരസ്പരം ചര്‍ച്ച ചെയ്താണ് ടീം പരിശീലനം തുടരുന്നത്. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുള്‍പ്പെടെയുള്ള താരങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. സീരി എ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്നാണ് വിവരം. ലാലിഗ ടീമുകളും പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Story first published: Wednesday, May 13, 2020, 17:56 [IST]
Other articles published on May 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+