വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഎഫ്‌സി കപ്പ്; ആദ്യപാദത്തില്‍ മാലിദ്വീവ്‌സ് ടീമിനോട് തോറ്റ് ബെംഗളുരു

മാലി: എഎഫ്‌സി കപ്പ് ഫുട്‌ബോളിന്റെ പ്ലേ ഓഫ് ആദ്യ പാദത്തില്‍ മാലിദ്വീവ്‌സ് ടീമിനോട് തോറ്റ് ബെഗളുരു എഫ്‌സി . മാസിയയോട് 2-1നാണ് ബെംഗളുരുവിന്റെ തോല്‍വി. തോറ്റെങ്കിലും എവേ ഗോളിന്റെ മേല്‍ക്കൈ രണ്ടാം പാദത്തില്‍ ലഭിക്കുമെന്നാണ് ബെംഗളുരുവിന്റെ പ്രതീക്ഷ. ഫിബ്രുവരി 26ന് ബെംഗളുരുവില്‍വെച്ചാണ് പ്ലേ ഓഫ് രണ്ടാംപാദ മത്സരം നടക്കുക.

മാലിയുടെ തട്ടകത്തില്‍ മികച്ച പ്രകടനമാണ് ബെംഗളുരു പുറത്തെടുത്തത്. ആദ്യ പകുതിയില്‍ എതിരാളികളെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്താനും ഐഎസ്എല്‍ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞു. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഇബ്രാഹിം മഹൂദി(64)യിലൂടെ ആദ്യം ലീഡെടുത്തത് മാസിയയാണ്. എന്നാല്‍ 71-ാം മിനിറ്റില്‍ നിലിയിലൂടെ ബെംഗളുരു എഫ്‌സി സമനില കണ്ടെത്തി. 80-ാം മിനിറ്റില്‍ കോണിലസ് സ്‌റ്റെവാര്‍ട്ട് ആണ് മാസിയയുടെ വിജയഗോള്‍ നേടിയത്.

വിലക്കിനുശേഷം ആദ്യ കളിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയംവിലക്കിനുശേഷം ആദ്യ കളിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

afccupmaziyavsbengalurufc

കാര്യമായ അഴിച്ചുപണികളോടെയാണ് കാര്‍ലെസ് കുവാഡ്രെറ്റ് ബെംഗളുരുവിനെ ഇറക്കിയത്. പരിക്കേറ്റ സുനില്‍ ഛേത്രി മത്സരത്തില്‍ കളിച്ചില്ല. ലിയോണ്‍ ഓഗസ്റ്റിനെ ആദ്യ ഇലവനില്‍ കളിക്കാനിറക്കി. ആഷിഖ് കരുണിയന്‍ ഇടതുവിങ്ങിലും തുടക്കംമുതല്‍ കളിക്കാനിറങ്ങി. മാസിസയ്ക്കും മത്സരത്തിന്റെ തുടക്കത്തില്‍തന്നെ തിരിച്ചടി നേരിട്ടു. കളി ആരംഭിച്ച് പത്ത് മിനിറ്റ് തികയുമ്പോേക്കും മാസിയ സ്‌ട്രൈക്കര്‍ അസദുള്ള അബ്ദുള്ളയ്ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടി. സ്വന്തം മൈതാനത്തെ ആക്രമണത്തെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു.

Story first published: Thursday, February 20, 2020, 11:31 [IST]
Other articles published on Feb 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X