Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്സി കപ്പ് ഫൈനല്‍ കളിച്ച ഇന്ത്യന്‍ ടീം ഇല്ല, ആ ചരിത്ര നിയോഗം ബെംഗളുരുവിന് കൈവരുമോ?

ബെംഗളുരു: ഇന്ത്യന്‍ ഫുട്‌ബോളിനോട് കുറച്ചെങ്കിലും സ്‌നേഹമുള്ളവര്‍ ഇന്ന് ബെംഗളുരു എഫ് സിക്ക് വേണ്ടി പ്രാര്‍ഥിക്കും. എ എഫ് സി കപ്പ് ഫൈനല്‍ ബെര്‍ത് ലക്ഷ്യമിട്ട് ബെംഗളുരു എഫ് സി ഇന്ന് മലേഷ്യന്‍ ക്ലബ്ബ് ജെ ഡി ടി എഫ് സിയെ രണ്ടാം പാദ സെമിയില്‍ നേരിടാന്‍ ഇറങ്ങുകയാണ്. ജയിച്ചാല്‍ ചരിത്രമാകും ബെംഗളുരു എഫ് സി. ഇതുവരെ ഒരു ഇന്ത്യന്‍ ക്ലബ്ബ് എ എഫ് സി കപ്പ് ഫൈനല്‍ കളിച്ചിട്ടില്ല. 2008 ല്‍ ഡെംപോ ഗോവയും 2013 ല്‍ ഈസ്റ്റ്ബംഗാളും സെമിഫൈനല്‍ കളിച്ചതായിരുന്നു മുന്‍ കാലത്തെ മികച്ച പ്രകടനം. മത്സരം വൈകീട്ട് ആറരക്കാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍ തത്‌സമയം മത്സരം കാണാം.

ആദ്യ പാദ സെമി 1-1ന് സമനിലയായിരുന്നു. എവേ മാച്ചില്‍ ഗോള്‍ നേടിയതിന്റെ മുന്‍തൂക്കത്തില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ ബെര്‍ത്തിനരികെയാണെന്ന് പറയാം. സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായ ബെംഗളുരു എഫ് സിക്ക് ഇന്ന് ഗോള്‍ രഹിത സമനില പാലിച്ചാല്‍ ചരിത്ര ഫൈനലില്‍ ഇടം ഉറപ്പിക്കാം.

roca

ടൂര്‍ണമെന്റില്‍ ബെംഗളുരുവും ജെ ഡി ടിയും തമ്മിലുള്ള നാലാം മത്സരമാണിത്. ഗ്രൂപ്പില്‍ ഒരുമിച്ചായിരുന്നു ഇവര്‍. ഹോം, എവേ മാച്ചുകളില്‍ ജെ ഡി ടി എഫ് സിക്കായിരുന്നു ഗ്രൂപ്പ് റൗണ്ടില്‍ ജയം. ജെ ഡി ടി എഫ് സിയിലെ രണ്ട് അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ കാരണം ഇന്ന് കളിക്കാന്‍ സാധിക്കില്ല. ഇത് ഇന്ത്യന്‍ നിരക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

മലേഷ്യന്‍ ടീം ഗോളിന്റെ കടം വീട്ടാന്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെക്കും. മൂന്ന് പ്രധാന താരങ്ങളുടെ അഭാവത്തില്‍ ജെ ഡി ടി എഫ് സിയുടെ സ്‌ട്രൈക്കിംഗ് നിരയില്‍ മലേഷ്യയുടെ രാജ്യാന്തര താരം സഫീ സാലി ആദ്യ ലൈനപ്പിലുണ്ടാകും. സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിക്കൊപ്പം മലയാളി താരം സി കെ വിനീതും ബെംഗളുരുവിന്റെ ആദ്യ ലൈനപ്പിലുണ്ടാകും.

Story first published: Wednesday, October 19, 2016, 9:02 [IST]
Other articles published on Oct 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+