Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്; കൊളംബൊയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്‌സി ഗ്രൂപ്പ് ഘട്ടത്തില്‍

അഹമ്മദാബാദ്: എഎഫ്‌സി കപ്പ് പ്ലേ ഓഫ് രണ്ടാം പാദ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സി കൊളംബൊ എഫ്‌സിയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ താരം ജെജെ ലല്‍പെഘ്‌ലുവയുടെ ഗോളിലാണ് ചെന്നൈയുടെ വിജയം. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജിലേക്ക് മുന്നേറാന്‍ ഐഎസ്എല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞു. നേരത്തെ കൊളംബൊയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചിരുന്നു.

chennaiyin

കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ ആദ്യമായാണ് എഎഫ്‌സിയില്‍ കളിക്കുന്നത്. ആദ്യ പാദത്തിലെ ഗോള്‍രഹിത സമനില അഹമ്മദാബാദില്‍ നടന്ന രണ്ടാംപാദത്തില്‍ മറികടക്കാന്‍ ചെന്നൈ ടീമിന് കഴിഞ്ഞു. മത്സരത്തില്‍ നിരന്തം ആക്രമിച്ചു കളിച്ച ചെന്നൈയ്ക്ക് കൊളംബൊ ടീമിന്റെ പ്രതിരോധം പലപ്പോഴും വിലങ്ങുതടിയായി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം 68-ാം മനിറ്റിലാണ് ചെന്നൈ ആശിച്ച ഗോള്‍ വന്നത്. കൊളംബൊയുടെ ബോക്‌സില്‍വെച്ച് പ്രതിരോധനിര താരം ചലാന ചമീരയ്ക്ക് വന്ന പിഴവ് ജെജെ ഗോളാക്കി മാറ്റുകയായിരുന്നു. മലയാളി താരം സികെ വിനീത് തുടക്കം മുതല്‍ മികച്ച കളിയാണ് കെട്ടഴിച്ചത്. ഗോളടിച്ചശേഷവും പന്തില്‍ ആധിപത്യം സ്ഥാപിച്ച ചെന്നൈയ്ക്ക് കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല. മിനര്‍വ പഞ്ചാബ്, അബഹാനി ധാക്ക, മനാംഗ് മര്‍ഷ്യാന്‍ഗഡി തുടങ്ങിയ ടീമുകളാണ് ചെന്നൈ ടീമിന്റെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍.

Story first published: Thursday, March 14, 2019, 10:56 [IST]
Other articles published on Mar 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+