Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്; ചെന്നൈയിന്‍ എഫ്‌സിക്ക് ജയം, മിനര്‍വ പഞ്ചാബിന് സമനില

അഹമ്മദാബാദ്: എഎഫ്‌സി കപ്പ് ടൂര്‍ണമെന്റില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. നേപ്പാള്‍ ടീം മനാംഗ് മര്‍ഷ്യാംഗഡിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ക്രിസ് ഹെര്‍ദ്(51), മെയ്ല്‍സണ്‍ ആല്‍വെസ്(53) എന്നിവര്‍ ഗോള്‍ നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാംപകുതിയിലായിരുന്നു രണ്ടു ഗോളുകളും.

chennaiyinfc

സൂപ്പര്‍ കപ്പ് ഫൈനലില്‍ ഗോവയെ നേരിട്ട ടീമില്‍ മാറ്റങ്ങളുമായാണ് ചെന്നൈയിന്‍ കളിക്കിറങ്ങിയത്. റാഫേല്‍ അഗെസ്റ്റോയ്ക്കു പകരം ജോണ്‍ ഗ്രിഗറി മൈതാനത്തിറങ്ങി. തോയ് സിങ്, മുഹമ്മദ് റാഫി, ജെജെ എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തിയായിരുന്നു മത്സരം. ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതായിരുന്നു ചെന്നൈയുടെ വിന്യാസം. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പോയന്റുമായി ചെന്നൈയിന്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.

മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് ടീം അബാഹനി ധാക്കയും മിനര്‍വ പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ടുവീതം ഗോളുകള്‍ നേടി. ധാക്കയില്‍ നടന്ന മത്സരത്തില്‍ മഹമൂദ് അല്‍ അമ്‌ന(16), ശ്രേയസ് ഗോപാലന്‍(42) എന്നിവരാണ് പഞ്ചാബിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. നജീബ് ജിവോണ്‍(20), സണ്‍ഡേ ചിസോബ(48) എന്നിവര്‍ ആതിഥേയര്‍ക്കുവേണ്ടിയും വലകുലുക്കി.

Story first published: Thursday, April 18, 2019, 10:28 [IST]
Other articles published on Apr 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+