Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; നോര്‍ത്ത് കൊറിയയെ ഗോളുകളില്‍ മുക്കി ഖത്തര്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തില്‍ ഖത്തര്‍ നോര്‍ത്ത് കൊറിയയെ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഖത്തര്‍ താരം അല്‍മോയിസ് അലി നാലു ഗോളുകള്‍ നേടിയതാണ് കളിയുടെ സവിശേഷത. ഇതോടെ ഗ്രൂപ്പ് ഇ യില്‍ തുടര്‍ച്ചയായ രണ്ട് ജയത്തോടെ ഖത്തര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ട് മത്സരങ്ങള്‍ ജയിച്ച സൗദി അറേബ്യയും നോക്കൗട്ട് റൗണ്ടില്‍ എത്തിയിട്ടുണ്ട്.

AFC Asian Cup; Qatar demolition of north Korea

ബൊയാലം ഖൗഖി(43), അബ്ദുള്‍കരീം ഹസ്സന്‍(68) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 9, 11, 55, 60 മിനിറ്റുകളിലായിരുന്നു അല്‍മോയിസിന്റെ ഗോളുകള്‍. മത്സരത്തിന്റെ 90-ാം മിനിറ്റില്‍ നോര്‍ത്ത് കൊറിയയുടെ ജോങ് ഇല്‍ ഗ്വാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. കളിയിലുടനീളം മേധാവിത്വം കാട്ടിയ ഖത്തര്‍ എതിരാളികള്‍ക്ക് കാര്യമായ അവസരം നല്‍കാതെയാണ് വിജയതീരത്തെത്തിയത്.

പാസിങ്ങിലും ആക്രമണത്തിലും എതിരാളികലെ ബഹുദൂരം മുന്നിലാക്കിയ ടീം 14 തവണ എതിര്‍മുഖത്തേക്ക് ഷോട്ടുകള്‍ പായിച്ചു. അഞ്ചു ഷോട്ടുകള്‍ മാത്രമാണ് നോര്‍ത്ത് കൊറിയയ്ക്ക് നേടാനായത്. അല്‍മോസ് അലിയുടെ മികച്ച പ്രകടനമാണ് ഏഷ്യന്‍ കപ്പില്‍ പുറത്തെടുത്തത്. ഇതോടെ ഏഷ്യന്‍ കപ്പില്‍ ഏറ്റവും വേഗത്തില്‍ നാല് ഗോളുകള്‍ നേടിയ റെക്കോര്‍ഡും അല്‍മോസിന് സ്വന്തമായി.

Story first published: Monday, January 14, 2019, 8:32 [IST]
Other articles published on Jan 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+