ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; അവസാന മിനിറ്റില്‍ വിയറ്റ്‌നാമിനെ വീഴ്ത്തി ഇറാഖിന് ആദ്യജയം
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഇറാഖ് വിയറ്റ്‌നാമിനെ തോല്‍പ്പിച്ചു. 3-2 എന്ന സ്‌കോറിനായിരുന്നു ഇറാഖിന്റെ ജയം. 24-ാം മിനിറ്റില്‍ അലി ഫായിസ് നേടിയ നേടിയ സെല്‍ഫ് ഗോളില്‍ വിയറ്റ്‌നാം ആണ് കളിയില്‍ ലീഡ് നേടിയത്. 35-ാം മിനിറ്റില്‍ മുഹന്ദ് അലിയിലൂടെ ഇറാഖ് സമനില നേടി. 42-ാം മിനിറ്റില്‍ എന്‍ഗുയന്‍ കോങ്ങിലൂടെ വിയറ്റ്‌നാം 2-1 എന്ന നിലയില്‍ ലീഡു നേടിയെങ്കിലും ഹുമാം താരിഖ്(60), അലി അദ്‌നാന്‍(90) എന്നിവരുടെ ഗോളില്‍ ഇറാഖ് ജയിച്ചുകയറുകയായിരുന്നു.
ഏഷ്യന്‍ കരുത്തരായ ഇറാഖിനെതിരെ മികച്ച കളിയാണ് വിയ്റ്റ്‌നാം കാഴ്ചവെച്ചത്. എന്നാല്‍, രണ്ടുതവണ ലീഡു നേടിയിട്ടും അവര്‍ക്ക് സമനിലപോലും ലഭിച്ചില്ല. ഇരു ടീമുകളും സമനിലയില്‍ കളി അവസാനിപ്പിക്കുമെന്ന് കരുതുമ്പോഴാണ് അവസാന മിനിറ്റില്‍ ഇറാഖ് വിജയഗോള്‍ നേടുന്നത്. മത്സരത്തില്‍ രണ്ടു ടീമുകള്‍ക്കും ഒട്ടേറെ ഗോളവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.

എഎഫ്എഫ് കപ്പില്‍ മലേഷ്യയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായാണ് വിയറ്റ്‌നാം എഎഫ്‌സി കപ്പിനെത്തിയത്. 1976ന് ശേഷം ആദ്യമായി ടൂര്‍ണമെന്റിനെത്തിയ സംഘത്തിന് പക്ഷെ വിജയത്തോടെ തുടങ്ങാനായില്ല. അതേസമയം, ഒന്‍പത് തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇറാഖ് ഇത്തവണയും ജയത്തോടെ തുടങ്ങി. ശനിയാഴ്ച ഇറാനാണ് വിയ്റ്റ്‌നാമിന്റെ അടുത്ത എതിരാളി. ഇറാഖ് യമനെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications