Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫൈനല്‍ ഇന്ന്; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ജപ്പാന്‍, സ്വപ്‌ന നേട്ടത്തിന് ഖത്തര്‍

ജപ്പാനെ അട്ടിമറിക്കാൻ ഖത്തർ | Oneindia Malayalam

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാന്‍ ഖത്തറിനെ നേരിടും. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30ന് അബുദാബിയിലെ സയീദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. നലുതവണ ജേതാക്കളായ ജപ്പാന്‍ അഞ്ചാം കിരീടത്തിനിറങ്ങുമ്പോള്‍ ആദ്യമായി ഫൈനലിലെത്തിയ ഖത്തര്‍ കന്നിക്കിരീടം ലക്ഷ്യമാക്കിയാണ് ഫൈനല്‍ മത്സരത്തിനിറങ്ങുക.

japan

ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍വരെ തപ്പിത്തടഞ്ഞ ജപ്പാന്‍ സെമിയില്‍ ഇറാനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആധികാരികമായി ഫൈനല്‍ ഉറപ്പിച്ച ടീമാണ്. ഖത്തര്‍ ആവട്ടെ ആതിഥേയരായ യുഎഇയെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്തിയത്. അടുത്ത ലോകകപ്പിന് വേദിയാകുന്ന ഖത്തര്‍ കിരീട വിജയത്തോടെ ലോകകപ്പിനുള്ള ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്.

ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഖത്തര്‍ ഫൈനലിലെത്തിയത്. ആറു കളികളിലും പ്രതിരോധം പിളര്‍ക്കാര്‍ എതിര്‍ടീമുകള്‍ക്ക് കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഇപ്പോള്‍ എട്ടു ഗോളുകളുമായി മുന്‍ ഇറാന്‍ താരം അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഖത്തര്‍ സ്‌ട്രൈക്കര്‍ അല്‍മോയിസ് അലി. അലി മിന്നിയാല്‍ കിരീടം ഖത്തര്‍ ഉറപ്പിക്കും.

ലോക വേദികളിലെ പരിചയസമ്പത്താണ് ജപ്പാന് തുണയാവുക. യുവതാരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരും ഉള്‍പ്പെട്ട ജപ്പാന്‍ കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയവരാണ്. യുവ സ്‌ട്രൈക്കര്‍ താകുമി മിനാമിനോ ജപ്പാനുവേണ്ടി ഗോള്‍ നേടുമെന്നാണ് പ്രതീക്ഷ. ഫൈനലില്‍ ജപ്പാനാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും ഖത്തര്‍ പോരാട്ടവീര്യം കാട്ടിയാല്‍ ജപ്പാന്‍ കിരീടമില്ലാതെ മടങ്ങും.

Story first published: Friday, February 1, 2019, 10:06 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+