Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; വിയറ്റ്‌നാമും ചൈനയും ക്വാര്‍ട്ടറില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജയിച്ച് വിയറ്റ്‌നാം ക്വാര്‍ട്ടറില്‍ കടന്നു. ജോര്‍ദനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് വിയറ്റ്‌നാമിന്റെ മുന്നേറ്റം. മറ്റൊരു മത്സരത്തില്‍ ചൈന തായ്‌ലന്‍ഡിനെതിരെ ജയം നേടി ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കി. ആദ്യ പകുതിയില്‍ പിന്നില്‍ നിന്നശേഷമാണ് ചൈന രണ്ടാം പകുതിയില്‍ തിരിച്ചുവന്നത്.

ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില നേടിയതിനെ തുടര്‍ന്നാണ് വിയറ്റ്‌നാമും ജോര്‍ദനും പെനാല്‍റ്റിയിലേക്ക് കടന്നത്. കളിയുടെ 39-ാം മിനിറ്റില്‍ ബാഹ അബ്ദുള്‍ റഹ്മാന്‍ ആണ് ജോര്‍ദന്റെ ഗോള്‍ സ്‌കോറര്‍. 51-ാം മിനിറ്റില്‍ എന്‍ഗുയെന്‍ കോങ് വിയറ്റ്‌നാമിനുവേണ്ടി ഗോള്‍ മടക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന നിലയിലായിരുന്നു വിയറ്റ്‌നാമിന്റെ ജയം. യുവതാരം ബുയ് തിയെന്‍ ഡങ് നിര്‍ണായക പെനാല്‍റ്റി വലയ്ക്കകത്താക്കി വിയറ്റ്‌നാമിന്റെ ജയം ഉറപ്പിച്ചു.

 football

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ചൈന രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ടു ഗോള്‍ നേടിയാണ് ജയം സ്വന്തമാക്കിയത്. 31-ാം മിനിറ്റില്‍ സുപാചായ് ജെയ്ദദ് തായ്‌ലന്‍ഡിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ 67-ാം മിനിറ്റിലെ ഗോളില്‍ സിയാവോ ഷി ചൈനയ്ക്കുവേണ്ടി സമനില നേടി. ജാവോ ലിന്‍ 71-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ചൈന ജയവും ഉറപ്പിച്ചു. അവസാന മിനിറ്റുകളില്‍ തായ്‌ലന്‍ഡ് ചൈനീസ് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

Story first published: Monday, January 21, 2019, 9:07 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+