For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുഎഇയില്‍ ഇനി ഫുട്‌ബോള്‍ വിരുന്ന്; ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് പന്തുരുളും

അബുദാബി: പതിനേഴാമത് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ശനിയാഴ്ച യുഎഇയില്‍ തുടക്കമാകും. ഇന്ത്യന്‍സമയം രാത്രി 9.30ന് യുഎഇ ബഹ്‌റൈന്‍ പോരാട്ടത്തോടെയാണ് ഏഷ്യയിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ തേടിയുള്ള ടൂര്‍ണമെന്റിന് പന്തുരുളുക. യുഎഇ, ബഹ്‌റൈന്‍, തായ്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ശനിയാഴ്ച ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ നേരിടും. 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

24 രാജ്യങ്ങള്‍ 62 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പിനായി പോരാട്ടത്തിനിറങ്ങും. നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയ ഏഷ്യയിലെ പരമ്പരാഗത ശക്തികളായ ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ കിരീട സാധ്യതയുള്ളവരാണ്. നിലവിലെ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കുകയാണ് ആദ്യ ലക്ഷ്യം. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഉള്‍പ്പെടെ 23 അംഗ ഇന്ത്യന്‍ സംഘം ആഴ്ചകള്‍ക്കുമുന്നേ യുഎഇയില്‍ എത്തിയിരുന്നു.

asia-cup

ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഫെബ്രുവരിന് ഒന്നിനാണ് ഫൈനല്‍. ലോകകപ്പില്‍ മികച്ച പ്രടനം നടത്തിയ ഇറാന്‍ ഇത്തവണയും കിരീട സാധ്യതയില്‍ മുന്നിലുണ്ട്. സര്‍ദാര്‍ അസ്മൗന്‍ ആണ് കാര്‍ലോസ് ക്വിറോസിന് കീഴില്‍ ഇറങ്ങുന്ന ഇറാന്റെ ശ്രദ്ധേയതാരം.

ഗ്രഹാം ആര്‍ണോള്‍ഡിന് കീഴിലിറങ്ങുന്ന ഓസ്‌ട്രേലിയയും മികവിലേക്കുയരുമെന്നാണ് പ്രതീക്ഷ. യുവതാരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരും ഉള്‍പ്പെട്ട ജപ്പാനും ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയവരാണ്. യുവ സ്‌ട്രൈക്കര്‍ താകുമി മിനാമിനോ ജപ്പാനുവേണ്ടി മികവുകാട്ടും. ടോട്ടനം ഹോട്‌സ്പര്‍ താരം സണ്‍ ഹ്യുങ് മിന്‍ കൊറിയയെയും കരുത്തരാക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരം മുതല്‍ സണ്‍ കളിക്കാനിറങ്ങും. ഫിലിപ്പീന്‍സ്, യമന്‍, കിര്‍ഗിസ്ഥാന്‍ എന്നി ടീമുകളാണ് ടൂര്‍ണമെന്റിലെ പുതുമുഖക്കാര്‍.

Story first published: Saturday, January 5, 2019, 12:51 [IST]
Other articles published on Jan 5, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+