Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഖത്തറിന്റെ വിജയത്തില്‍ രാഷ്ട്രീയവും, ചെരിപ്പെറിഞ്ഞ് യുഎഇ ആരാധകര്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തറിനോട് തോറ്റ യുഎഇ ആരാധകര്‍ക്ക് കലിപ്പ്. സെമി ഫൈനലില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് യുഎഇ തോറ്റത്. തോല്‍വി ഖത്തറിനോടാണ് എന്നുള്ളതാണ് യുഎഇയെ പ്രകോപിപ്പിച്ചത്. യുഎഇയുമായി രാഷ്ട്രീയ വൈരത്തിലുള്ള രാജ്യമാണ് ഖത്തര്‍. മത്സരശേഷം യുഎഇ ആരാധകര്‍ ഖത്തര്‍ കളിക്കാര്‍ക്കുനേരെ കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞു.

തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് 2017 ജൂണ്‍ അഞ്ചിന് യു.എ.ഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുകയും ചെയ്തു. സൗദി, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിന് മേല്‍ കര, സമുദ്ര, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

qatar

2022 ഫിഫ ലോകകപ്പിന് വേദിയാകുന്ന രാജ്യമാണ് ഖത്തര്‍. ഉപരോധമേര്‍പ്പെടുത്തിയ ഏതെങ്കിലും രാജ്യം ലോകകപ്പിന് യോഗ്യത നേടുകയാണെങ്കില്‍ ഖത്തറില്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, യുഎഇയില്‍ ഏഷ്യന്‍ കപ്പിനെത്താന്‍ ഖത്തര്‍ തീരുമാനിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കുറയ്ക്കാന്‍ ഇടയുണ്ട്. ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്ന ഖത്തറിന് ആത്മവിശ്വാസമേകുന്നതാണ് ഏഷ്യന്‍ കപ്പിലെ ഫൈനല്‍ പ്രവേശം. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഫൈനലിലെത്തുന്നത്.

Story first published: Wednesday, January 30, 2019, 12:14 [IST]
Other articles published on Jan 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+