Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെതിരെ ഇറങ്ങുന്നു

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് അബുദാബിയിലെ നഹ്യാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. 2011നുശേഷം ആദ്യമായി ഏഷ്യന്‍ കപ്പ് കളിക്കാനിറങ്ങുന്ന ഇന്ത്യ രണ്ടാം റൗണ്ട് ലക്ഷ്യമിടുന്നു. ആതിഥേയരായ യുഎഇയും ബഹ്‌റൈനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

തായ്ലന്‍ഡിനേക്കാള്‍ മികച്ച ടീമുകളാണ് യുഎഇയും ബഹ്‌റൈനും എന്നതിനാല്‍ ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിലെ ജയം നിര്‍ണായകമാണ്. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നത്. ആകെ 24 ടീമുകള്‍ നാല് ഗ്രൂപ്പുകളായി മത്സരിക്കുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാലു മൂന്നാംസ്ഥാനക്കാരുമാണ് ക്വാര്‍ട്ടറിലെത്തുക.

asian-cup-india

റാങ്കിങ് പട്ടികയില്‍ ഇന്ത്യ 97-ാമതും തായ്ലന്‍ഡ് 118-ാം സ്ഥാനത്തുമാണ്. എന്നാല്‍ വിദേശ ലീഗുകളില്‍ കളിക്കുന്ന ഒരുപിടി മികച്ച താരങ്ങളുള്ള ടീമാണ് തായ്‌ലന്‍ഡിന്റേത്. ഇരു ടീമുകളും 24 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും തായ്ലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു. അഞ്ചെണ്ണം ഇന്ത്യ ജയിച്ചു. ഏഴെണ്ണം സമനിലയായി. ഒമാനെയും ചൈനയെയും ഗോളടിക്കാതെ പിടിച്ചുകെട്ടിയ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ഇന്ത്യയ്ക്ക് ആദ്യ മത്സരം പരീക്ഷണമായിരിക്കുമെന്നുറപ്പ്.

മുന്നേറ്റത്തില്‍ ഛേത്രിയിലാണ് ഇന്ത്യയുടെ ഗോള്‍ പ്രതീക്ഷകള്‍. ജെജെ ലാല്‍പെഖുല ഛേത്രിയുമായി ഒത്തിണക്കത്തോടെ കളിക്കുന്നു. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും മലയാളിതാരം അനസ് എടത്തോടികയും നിലവാരമുള്ളവരാണ്. ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ഗോള്‍കീപ്പിങ് മികവും ഇന്ത്യയ്ക്ക് തുണയാകും. ജപ്പാന്‍ ലീഗില്‍ കളിക്കുന്ന സ്‌ട്രൈക്കര്‍ ടീര്‍സയില്‍ ഡങ്ഡ ആയിരിക്കും ഇന്ത്യയ്ക്ക് തലവേദനയാകുക. തീറാതോണ്‍ ബുന്‍മാതന്‍, ചനതിപ് സൊങ്ക്രാസിന്‍ എന്നിവരും തായ്ലന്‍ഡിനായി മികച്ച പ്രകടനം കാഴ്ചവെച്ചേക്കും. ഞായറാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ജോര്‍ദാനുമായും സിറിയ പലസ്തീനുമായി ഏറ്റുമുട്ടും.

Story first published: Sunday, January 6, 2019, 10:15 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+