Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറാനോട് തോറ്റതിന് പിന്നാലെ ചൈനയുടെ സൂപ്പര്‍ കോച്ച് ലിപ്പി പുറത്ത്

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇറാനോട് തോറ്റതിന് പിന്നാലെ ചൈന പരിശീലകന്‍ മാഴ്‌സലോ ലിപ്പിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ചൈന ഇറാനോട് അടിയറവ് പറഞ്ഞത്. ഇറ്റലിയെ ലോക ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ലിപ്പി. എന്നാല്‍, ചൈനയെ മികവിലേക്കുയര്‍ത്താന്‍ ലിപ്പിക്ക് കഴിഞ്ഞില്ല.

marcelolippi

രണ്ടുവര്‍ഷമായി ഈ ഇറ്റലിക്കാരന്‍ ചൈനയുടെ പരിശീലകനാണ്. കരാര്‍ പുതുക്കാന്‍ ചൈന താത്പര്യം പ്രകടിപ്പിച്ചില്ല. എഎഫ്‌സി കപ്പില്‍ ചാമ്പ്യന്മാരായാല്‍ ലിപ്പിയുമായുള്ള കരാര്‍ പുതുക്കാനായിരുന്നു ചൈനയുടെ തീരുമാനം. എന്നാല്‍, കഴിഞ്ഞ തവണ എന്നതുപോലെ ഇത്തവണയും ടീം ക്വാര്‍ട്ടറില്‍ നിന്നും മടങ്ങിയതോടെ പരിശീലകനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചൈനയുടെ പ്രതിരോധത്തിലെ പിഴവാണ് ഇറാനെതിരായ മൂന്നു ഗോളുകള്‍ക്കും കാരണായത്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ചൈനയുമായുള്ള കരാര്‍ അവസാനിച്ചതായും ലിപ്പി പിന്നീട് പറഞ്ഞു. ചൈനയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം ഒരു ബഹുമതിയായി കണക്കാക്കുന്നു. തന്നാലാകുന്നത് ടീമിനായി ചെയ്തിട്ടുണ്ട്. ഇറാനെതിരായ തോല്‍വിക്ക് കാരണമായ തെറ്റുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ലക്ഷ്യമാക്കി ചൈന കോടികളാണ് ഫുട്‌ബോളിനായി വാരിയെറിയുന്നത്. ലിപ്പിക്ക് വമ്പന്‍ പ്രതിഫലം നല്‍കിയാണ് പരിശീലകനാക്കിയതും. എന്നാല്‍, ചൈനീസ് ടീമിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. ലിപ്പിയുടെ സ്ഥാനത്ത് മറ്റൊരു പേരുകേട്ട പരിശീലകനെ എത്തിക്കാനാണ് ചൈനയുടെ ശ്രമം.

Story first published: Friday, January 25, 2019, 16:19 [IST]
Other articles published on Jan 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+