Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; സൗത്ത് കൊറിയയെ ഞെട്ടിച്ച് ഖത്തര്‍ സെമിയില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ സൗത്ത് കൊറിയയ്‌ക്കെതിരെ ഖത്തറിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തര്‍ കൊറിയയെ ഞെട്ടിച്ചത്. മത്സരത്തിന്റെ 78-ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹതെം ഖത്തറിന്റെ വിജയഗോള്‍ നേടി. സൗത്ത് കൊറിയയ്ക്കായി ടോട്ടനം താരം സണ്‍ ഹെങ് മിന്‍ മുഴുവന്‍ സമയവും കളിച്ചെങ്കിലും ഫലമുണ്ടായില്ല.

qatar

അടുത്ത ലോകപ്പിന് ആതിഥേയരാകുന്ന ഖത്തര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. അതേസമയം, ഒട്ടേറെ അവസരങ്ങള്‍ തുലച്ച് കൊറിയ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ടൂര്‍ണമെന്റ് ഫേവറിറ്റുകളിലൊന്നായ കൊറിയയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മ തന്നെയാണ് ടൂര്‍ണമെന്റില്‍ നിന്നും മടക്കടിക്കറ്റ് നല്‍കിയത്. യുഎഇയോ ഓസ്‌ട്രേലിയയോ ആയിരിക്കും സെമിയില്‍ ഖത്തറിന്റെ എതിരാളികള്‍.

സൗത്ത് കൊറിയ 2015ലെ റണ്ണറപ്പുകളാണ്. അന്ന് ഓസ്‌ട്രേലിയയോട് തോറ്റ ടീം സെമി ഉറപ്പിച്ചാണ് മത്സരത്തിനിറങ്ങിയതെങ്കിലും ഖത്തറിന്റെ പ്രതിരോധം മികവുകാട്ടി. മത്സരത്തില്‍ ഭൂരിഭാഗവും പന്ത് നിയന്ത്രിച്ചത് കൊറിയയാണ്. പാസിങ്ങിലും അവര്‍ എതിരാളികളേക്കാള്‍ മികച്ചു നിന്നു. എന്നാല്‍ 11 ഷോട്ടുകള്‍ പായിച്ച ഖത്തറിനെതിരെ 10 ഷോട്ടുകള്‍ മാത്രമാണ് കൊറിയ ലക്ഷ്യംവെച്ചത്.

Story first published: Saturday, January 26, 2019, 9:19 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+