Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; തുര്‍ക്‌മെനിസ്താന്റെ അട്ടിമറിയില്‍നിന്നും രക്ഷപ്പെട്ട് ജപ്പാന്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ജപ്പാന്‍ തുര്‍ക്ക്‌മെനിസ്ഥാനെ തോല്‍പ്പിച്ചു. ഏഷ്യന്‍ വമ്പന്മാരെ ഞെട്ടിച്ച പ്രകടനം നടത്തിയ തുര്‍ക്ക്‌മെനിസ്ഥാനെതിരെ 3-2 എന്ന സ്‌കോറിനായിരുന്നു ജപ്പാന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലീഡ് നേടിയ തുര്‍ക്ക്‌മെനിസ്ഥാന്‍ അട്ടിമറിജയം നേടിയേക്കുമെന്ന് തോന്നിച്ചെങ്കിലും ജപ്പാന്‍ അവസാന മിനിറ്റുകളില്‍ ജപ്പാന്‍ തിരിച്ചുകയറുകയായിരുന്നു.

Asia Cup Turkmenistan

കളിയുടെ 26-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ അര്‍സലാന്‍മ്യാരത് അമാനോ ആണ് തുര്‍ക്കിമെനിസ്ഥാനെ മുന്നിലെത്തിച്ചത്. ഏറെനേരം ലീഡില്‍ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ തിരിച്ചുവന്നു. യുയ ഒസാക്ക(56, 60), റിറ്റ്‌സു ഡോണ്‍(71) എന്നിവരുടെ ഗോളില്‍ ജപ്പാന്‍ 3-1 എന്ന നിലയില്‍ ലീഡ് നേടി. അഹമ്മദ് അതേയു(79) ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനില നേടാന്‍ തുര്‍ക്കമെനിസ്ഥാന് കഴിഞ്ഞില്ല.

ജപ്പാന്റെ ആക്രമണത്തെ മികച്ച രീതിയിലാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രതിരോധിച്ചത്. മിന്നലാക്രമണത്തിലൂടെ ഗോള്‍നേടുകയെന്ന അവരുടെ തന്ത്രം ആദ്യഗോളില്‍ കലാശിച്ചു. 30 അടി അകലെനിന്നും അമാനോവ് തൊടുത്ത വെടിയുണ്ട ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളാകാന്‍ യോഗ്യതയുള്ളതാണ്. ഞായറാഴ്ച ഉസ്ബക്കിസ്ഥാനെതിരെയാണ് തുര്‍ക്ക്‌മെനിസ്ഥാന്റെ അടുത്ത മത്സരം. ജപ്പാന്‍ ഒമാനെ നേരിടും.

Story first published: Wednesday, January 9, 2019, 22:54 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+