For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; വിയറ്റ്‌നാമിനെ തോല്‍പ്പിച്ച് ഇറാന് തുടര്‍ച്ചയായ രണ്ടാം ജയം

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഇറാന്‍ വിയറ്റ്‌നാമിനെ തോല്‍പ്പിച്ചു. ഇരുപകുതികളിലായി നേടിയ രണ്ടുഗോളുകള്‍ക്കാണ് താരതമ്യേന ദുര്‍ബലരായ ഇറാന്‍ കീഴടക്കിയത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇറാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത ഇറാന്‍ ഉറപ്പിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഇറാന്‍ ഏകപക്ഷീയമായ 5 ഗോളുകള്‍ക്ക് യമനെ തോല്‍പ്പിച്ചിരുന്നു.

Vietnam

സര്‍ദാര്‍ അസ്‌മോന്റെ രണ്ടു ഗോളുകളാണ് ഇറാന്റെ രണ്ടാം ജയത്തില്‍ ശ്രദ്ധേയമായത്. ആദ്യ പകുതിയുടെ 38-ാം മിനിറ്റില്‍ ക്ലോസ് ഹെഡ്ഡറില്‍നിന്നാണ് സര്‍ദാര്‍ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 69-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയതോടെ ഇറാന്‍ ജയമുറപ്പിച്ചു. കരുത്തരായ ഇറാനെതിരെ കാര്യമായ മുന്നേറ്റം നടത്താന്‍ വിയറ്റ്‌നാമിന് ഇരുപകുതികളിലും കഴിഞ്ഞില്ല.

പന്ത് കൈവശം വെക്കുന്നതിലും പാസുകള്‍ കൈമാറുന്നതിലും ഇറാന്‍ ആധിപത്യം പുലര്‍ത്തി. വിയറ്റ്‌നാം ക്യാപ്റ്റന്‍ ക്യു എന്‍ഗോക് ഹായ് രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കി. യമന്‍ ആണ് വിയറ്റ്‌നാമിന്റെ അടുത്ത എതിരാളി. ഇറാന്‍ ഇറാഖുമായും ഏറ്റുമുട്ടും. മൂന്നു ടീമുകള്‍ക്ക് ആറു പോയന്റുകള്‍ നേടാന്‍ അവസരമുണ്ടെന്നതിനാല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ടീമുകളെ അറിയാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.

Story first published: Sunday, January 13, 2019, 8:32 [IST]
Other articles published on Jan 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+