Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി ഫുട്‌ബോള്‍; വമ്പന്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ ടീം യുഎഇയില്‍ എത്തി

ദുബായ്: ഏഷ്യന്‍ ചാമ്പ്യന്മാരെ കണ്ടെത്താനായുള്ള എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം യുഎഇയില്‍ എത്തി. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഉള്‍പ്പെടെ 23 അംഗ സംഘമാണ് കഴിഞ്ഞദിവസം അബുദാബിയില്‍ വിമാനമിറങ്ങിയത്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുള്ള ദുബായില്‍ ടീമിന് ഊഷ്മളമായ വരവേല്‍പ് ലഭിച്ചു.
ഐപിഎല്‍: യുവി, മലിങ്ക... മുംബൈക്കു നിര്‍ത്താന്‍ ഭാവമില്ല, ഒരാളെ കൂടി റാഞ്ചി
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ഇന്ത്യ കളിക്കാനെത്തുന്നത്. തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിങ്ങിനെ കടുപ്പക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്ക് ഓരോ മത്സരവും നിര്‍ണായകമാണ്. ജനുവരി അഞ്ചിനാണ് ഏഷ്യന്‍ കപ്പ് തുടങ്ങുന്നത്. ജനുവരി 6ന് തായ്‌ലന്‍ഡ്, 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ആഷിഖ് കുരുണിയനും അനസ് എടത്തോടികയുമാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.

indian

ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ 27ന് ഒമാനോടും പിന്നീട് സിറിയയുമായും സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അടുത്തിടെ ചൈനയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ സമനില നേടിയത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തും. ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാകുകയെന്ന പ്രതീക്ഷയില്ലെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കുകയെന്നതാകും ഇന്ത്യയുടെ പ്രധാന വെല്ലുവിളി.

ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം: ലാല്‍റുവാത്താറ, പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തോടിക, സലാം രഞ്ജന്‍, സുഭാശിഷ് ബോസ്, സാര്‍ഥക് ഗൊലൂയി, നാരായണ്‍ ദാസ്. മധ്യനിര: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, പ്രണോയ് ഹാള്‍ദെര്‍, വിനിത് റായ്, റൗളിന്‍ ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, ഗെര്‍മന്‍ പി സിങ്, ഹാളീചരണ്‍ നാര്‍സറി, ആഷിഖ് കുരുണിയന്‍, ലല്ലിയാന്‍സുവാല ചങ്‌തെ. മുന്നേറ്റം: സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, മന്‍വീര്‍ സിങ്, ബല്‍വന്ത് സിങ്, ഫാറൂഖ് ചൗധരി, സുമീത് പാസി.

Story first published: Friday, December 21, 2018, 11:54 [IST]
Other articles published on Dec 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+