Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ച് ചൈന തുടങ്ങി

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ചൈന കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ചൈനയുടെ ജയം. 42-ാം മിനിറ്റില്‍ അഖ്‌ലിദിന്‍ ഇസ്രായിലോവിലൂടെ കിര്‍ഗിസ്ഥാനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 50-ാം മിനിറ്റില്‍ പാവേല്‍ മതിയാഷിന്റെ സെല്‍ഫ് ഗോളിലൂടെ ചൈന സമനില നേടി. 78-ാം മിനിറ്റില്‍ യു ദബാവോയാണ് ചൈനയുടെ വിജയഗോള്‍ സ്വന്തമാക്കിയത്.

china

ഏഷ്യാകപ്പ് 2015ലെ ക്വാര്‍ട്ടര്‍ഫൈനലിസ്റ്റുകളായ ചൈന ഇത്തവണ വിഖ്യാത പരിശീലകന്‍ മാഴ്‌സെലോ ലിപ്പിയുടെ കീഴിലാണ് യുഎഇയില്‍ ഏഷ്യന്‍ കപ്പിനെത്തിയിരിക്കുന്നത്. എന്നാല്‍, സെമി ഫൈനലിലെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ചൈനയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. ഏഷ്യന്‍ കപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ കിര്‍ഗിസ്ഥാന്‍ ചൈനയെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്.

ഇരു ടീമുകളും ആദ്യമായാണ് പരസ്പരം ഏറ്റമുട്ടിയത്. താരതമ്യേന ദുര്‍ബലരായ കിര്‍ഗിസ്ഥാനുമേല്‍ കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈനയ്ക്കായില്ല. മുന്നേറ്റനിര ഒട്ടേറെ ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും കിര്‍ഗിസ്ഥാന്റെ പ്രതിരോധം കരുത്തുകാട്ടി. വെള്ളിയാഴ്ച ഫിലിപ്പൈന്‍സുമായയാണ് ചൈനയുടെ അടുത്ത മത്സരം. കിര്‍ഗിസ്ഥാന്‍ കരുത്തരായ ദക്ഷിണ കൊറിയെ നേരിടും.

Story first published: Tuesday, January 8, 2019, 8:33 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+