ക്രിസ്റ്റ്യാനോയെ ഇഷ്ടമില്ലാത്തവര്‍ അദ്ദേഹത്തിന്റെ മകനോട് സ്ഥിരമായി പറയുന്നത് എന്തെന്ന് അറിയുമോ?
മാഡ്രിഡ്: അസൂയക്ക് മരുന്നില്ല. പറയുന്നത് മറ്റാരുമല്ല സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. തന്റെ മകനോട് പലരും പെരുമാറുന്നത് അസൂയ വെച്ചു കൊണ്ടാണ്. തന്റെ പിതാവിനേക്കാള്‍ മികച്ച കളിക്കാര്‍ ഈ ലോകത്ത് വേറെയുണ്ടെന്നാണ് പലരും അവനോട് സംസാരിക്കുന്നത്. തന്റെ കരിയറിനോട് അസൂയയുള്ളവരാണിങ്ങനെ സംസാരിക്കുന്നത്- ക്രിസ്റ്റിയാനോ പറഞ്ഞു.
എന്നാല്‍, പിതാവിനേക്കാള്‍ മികച്ചവരുണ്ടെന്ന് പരിഹസിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് അവനറിയാം. അതിനുള്ള പക്വത അവന്‍ ഇതിനകം ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു. ഫുട്‌ബോള്‍ തന്നെയാണ് അവന്റെ പാഷന്‍. അതില്‍ ഏറെ സന്തോഷമുണ്ട്. ഫുട്‌ബോള്‍ തന്നെ തിരഞ്ഞെടുത്തതില്‍. പിതാവിന്റെ വഴി തന്നെ മക്കള്‍ തിരഞ്ഞെടുക്കുന്നത് നല്ല കാര്യമാണ്. അവന് വേണ്ട എല്ലാ വിധ പ്രോത്സാഹനവും പിന്തുണയും നല്‍കാന്‍ ശ്രമിക്കും - ക്രിസ്റ്റ്യാനോ പറഞ്ഞു.

ഫുട്‌ബോളിലേക്കാണ് വരാന്‍ ആഗ്രഹിക്കുന്നതെങ്കിലും അവിടെ ഏത് പൊസിഷനില്‍ മകന്‍ കളിക്കണമെന്നത് സംബന്ധിച്ച് ക്രിസ്റ്റ്യാനോക്ക് വ്യ്ക്തമായ ധാരണയുണ്ട്. ഒരിക്കലും ഗോള്‍ കീപ്പറാകാന്‍ അനുവദിക്കില്ല. അവന്‍ തന്നെ പോലെ ഫോര്‍വേഡായിരിക്കണം. ക്രിസ്റ്റ്യാനോ തന്റെ മനസിനുള്ളിലെ ആ വലിയ ആഗ്രഹം പ്രകടിപ്പിച്ചു.
പിതാവിന്റെ വഴി ജൂനിയര്‍ ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്ത സ്ഥിതിക്ക് ഗോളടിക്കാരന്‍ തന്നെയാകുന്നതാണ് ഉചിതം. ഗോള്‍കീപ്പറായാല്‍ ഒരിക്കലും ആ മകന് തന്റെ പിതാവ് വെട്ടിപ്പിടിച്ച ഗോളടിയുടെ ഉയരം താണ്ടാന്‍ സാധിക്കില്ലല്ലോ !
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications