Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ ലീഗ് ക്വാളിഫയിംഗ് പ്ലേ ഓഫില്‍ എ സി മിലാന് തകര്‍പ്പന്‍ ജയം, എവര്‍ട്ടനും കരുത്തറിയിച്ചു

മിലാന്‍: യൂറോപ ലീഗ് ഗ്രൂപ്പ് റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാന് വന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് മാസിഡോണിയന്‍ ടീം കെന്‍ഡിയയെ തകര്‍ത്തു വിട്ടാണ് മിലാന്‍ സമീപകാലത്തെ ഏറ്റവും മികച്ച മാര്‍ജിനില്‍ ജയിച്ചത്.


ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു മിലാന്‍. പുതിയ ടീമംഗം ആന്ദ്രെ സില്‍വ രണ്ട് ഗോളുകള്‍ തുടക്കത്തിലേ നേടിയത് നിര്‍ണായകമായി. ജുലൈയില്‍ എഫ് സി പോര്‍ട്ടോയില്‍ നിന്നാണ് സില്‍വ മിലാന്റെ പാളയത്തിലെത്തുന്നത്. സണ്ടര്‍ലാന്‍ഡില്‍ നിന്ന് ലോണിലെത്തിയ ഫാബിയോ ബോറിനിയും മിലാന്‍ ജഴ്‌സിയില്‍ ആദ്യ ഗോള്‍ നേടി. ലൂക ആന്‍സെലോട്ടിയും റിക്കാര്‍ഡോ മൊണ്ടൊലിവയുമാണ് മറ്റ് സ്‌കോറര്‍മാര്‍.

ap8-4-2016-000213b-18-15030

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മിലാന്‍ ഹോംഗ്രൗണ്ടില്‍ നേടുന്ന രണ്ടാമത്തെ വലിയ വിജയമാണിത്. 1962-63 കാലയളവില്‍ മിലാന്‍ 8-0ന് യൂണിയന്‍ ലക്‌സംബര്‍ഗിനെ തകര്‍ത്താണ് വലിയ വിജയം.


ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടനും ക്വാളിഫൈയിംഗ് പ്ലേ ഓഫിന്റെ ആദ്യ പാദം ജയിച്ചു. ക്രൊയേഷ്യന്‍ ടോപ് ഡിവിഷനിലെ മൂന്നാം സ്ഥാനക്കാരായ ഹാദുക് സ്പഌറ്റിനെയാണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടന്റെ ജയം. കീനും ഗ്യുയെയും ഗോളുകള്‍ നേടി.


ഗോള്‍ നില

വര്‍ദാര്‍ 2-0 ഫെനര്‍ബഷെ

അയാക്‌സ് 0-1 റോസന്‍ബര്‍ഗ്

ഡൊംസാലെ 1-1 മാഴ്‌സെ

മിലാന്‍ 6-0 കെന്‍ഡിയ

എവര്‍ട്ടന്‍ 2-0 ഹാദുക് സ്പഌറ്റ്

Story first published: Tuesday, August 29, 2017, 15:41 [IST]
Other articles published on Aug 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+