For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഎഫ്‌സി കപ്പ്; ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി, മിനര്‍വയ്ക്കും ജയമില്ല

ധാക്ക: എഎഫ്‌സി കപ്പിനായുള്ള മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി. ബംഗ്ലാദേശ് ടീം അബഹാനി ലിമിറ്റഡിനെതിരെ 2-3 എന്ന സ്‌കോറിനാണ് ഐഎസ്എല്ലിലെ മുന്‍ ചാമ്പ്യന്മാര്‍ അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റിലെ ചെന്നൈയുടെ ആദ്യ തോല്‍വിയാണ്. ഗ്രൂപ്പ് ഇ യില്‍ മത്സരിക്കുന്ന ചെന്നൈ ആദ്യ എവേ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങുകയും ചെയ്തു.

എതിര്‍തട്ടകത്തില്‍ കളിക്കാനിറങ്ങിയ ചെന്നൈയ്ക്കുവേണ്ടി മലയാളി താരം സികെ വിനീത് ആണ് ആദ്യ ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ നേടിയ ഗോളില്‍ ചെന്നൈ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ തുടരെ രണ്ട് ഗോളടിച്ച അബഹാനി ലീഡു നേടി. കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്(64), മാസി സൈഘനി(64) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.

football

ലീഡ് വഴങ്ങിയതോടെ ചെന്നൈ കൂടുതല്‍ ഉണര്‍ന്നുകളിച്ചു. ഇതിന് ഫലമുണ്ടാവുകയും ചെയ്തു. 74-ാം മിനിറ്റില്‍ ഐസക് ടീമിനായി സമനില നേടി. എന്നാല്‍, പ്രതിരോധത്തിലെ പിഴവ് അവസാന മിനിറ്റുകളില്‍ ചെന്നൈയ്ക്ക് ഒരിക്കല്‍ക്കൂടി തിരിച്ചടിയായി. 88-ാം മിനിറ്റില്‍ മമുനുള്‍ ഇസ്ലാം ധാക്ക ടീമിന് വേണ്ടി വിജയഗോള്‍ സ്‌കോര്‍ ചെയ്തു. ജയത്തോടെ ഗ്രൂപ്പില്‍ ചെന്നൈയ്‌ക്കൊപ്പമെത്താനും അബഹാനിക്ക് കഴിഞ്ഞു.

അതേസമയം മറ്റൊരു ഇന്ത്യന്‍ ടീമായ മിനര്‍വ പഞ്ചാബിന് ഇതുവരെ ടൂര്‍ണമെന്റില്‍ ജയം നേടാനായില്ല. ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തില്‍ നേപ്പാള്‍ ടീം മനാംഗിനോട് ഓരോ ഗോള്‍വീതം അടിച്ച് ടീം സമനിലയില്‍ പിരിഞ്ഞു. 40-ാം മിനിറ്റില്‍ തോയിബ സിങ് ടീമിന് ലീഡ് നേടിക്കൊടുത്തെങ്കിലും 81-ാം മിനിറ്റില്‍ ഒലുവാഷിന അസീസിലൂടെ മനാംഗ് സമനില സ്വന്തമാക്കുകയായിരുന്നു. സമനിലയോടെ ഗ്രൂപ്പില്‍ നിന്നും അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള മിനര്‍വയുടെ മോഹം ഏറെക്കുറെ ഇല്ലാതായി.

Story first published: Thursday, May 16, 2019, 9:38 [IST]
Other articles published on May 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+