Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020 മെസ്സിയും ബാഴ്‌സയും തമ്മിലടിച്ച വര്‍ഷം; പടിയിറക്കം വൈകില്ല

ബാഴ്‌സലോണ: മെസ്സി ആരാധകരെ സംബന്ധിച്ച് നിരാശയുടെ വര്‍ഷമാണ് 2020. തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്‌സലോണയുമായി മെസ്സി കൊമ്പുകോര്‍ത്ത് പടിയിറങ്ങാന്‍ ആഗ്രഹം അറിയിച്ചതിന് ഈ വര്‍ഷം സാക്ഷി. ബാഴ്‌സലോണയുടെ പ്രസിഡന്റ് ജോസപ് മാരിയ ബര്‍ത്തലോമുവും മെസ്സിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ബാഴ്‌സലോണയുടെ വീഴ്ചകളില്‍ മെസ്സിയെ ബലിയാടാക്കുന്ന പ്രസിഡന്റിന്റെ നയമാണ് വലിയ പ്രശ്‌നങ്ങളിലേക്ക് വഴി തുറന്നത്.

കൊറോണ മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഫുട്‌ബോള്‍ ക്ലബ്ബുകളെ വളരെ വലുതായാണ് ബാധിച്ചത്. ബാഴ്‌സലോണയുടെ താരങ്ങളും പ്രതിഫലം കുറക്കേണ്ടതായി വന്നു. ഇതിന് താരങ്ങള്‍ തയ്യാറായിട്ടും ബര്‍ത്തലോമു താരങ്ങളെ അനാവശ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മെസ്സി രംഗത്തെത്തി. ഇത് ഇരുവരും തമ്മിലുള്ള പോര് ശക്തമാക്കി. മെസ്സി ബാഴ്‌സയുടെ അവസാന വാക്കല്ലെന്നും ക്ലബ്ബ് വിടണമെങ്കില്‍ വിടാം എന്ന നിലപാടിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.

messi

എന്നാല്‍ ബാഴ്‌സലോണയുടെയും മെസ്സിയുടെയും ആരാധകര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ പരസ്യമായി പ്രസിഡന്റിനെതിരേ രംഗത്തിറങ്ങി. സമീപ കാലത്തെ ക്ലബ്ബിന്റെ മോശം പ്രകടനങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കാരണം പ്രസിഡന്റിന്റെ കഴിവ് കേടാണെന്ന തരത്തിലേക്ക് ആരോപണം ഉയര്‍ന്നതോടെ കാര്യങ്ങള്‍ ബാര്‍ത്തലോമുവിന് എതിരായി.

ഇതിനിടെ ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് മെസ്സി ക്ലബ്ബിനെ ഔദ്യോഗികമായി അറിയിച്ചെങ്കിലും റിലീസ് ക്ലോസിനെ ചൊല്ലി വീണ്ടും തര്‍ക്കമായി. മെസ്സി നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ ബാഴ്‌സലോണ വിടാനാവില്ലെന്ന നിലപാടില്‍ ബര്‍ത്തലോമു ഉറച്ചു നിന്നതോടെ കൂടുമാറ്റം നടന്നില്ല. എന്നാല്‍ ബാഴ്‌സലോണയിലെ ഈ പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിച്ചത് ബര്‍ത്തലോമുവിന്റെ പടിയിറക്കത്തോടെയായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി പുതിയ പ്രസിഡന്റ് എത്തിയതോടെ മെസ്സി വീണ്ടും ബൂട്ടണിഞ്ഞു. എന്നാല്‍ മെസ്സിയെ പിന്തുണക്കുന്ന നിലപാടല്ല നിലവില്‍ ക്ലബ്ബിലുള്ളത്.

പുതിയ പരിശീലകന്‍ കോമാനും മെസ്സി ടീമിന്റെ അഭിവാജ്യ ഘടകമാണെന്ന നിലയില്ല സംസാരിക്കുന്നത്. അതിനാല്‍ത്തന്നെ മെസ്സി പടിയിറങ്ങാനുള്ള സാധ്യതയും ഉയരുകയാണ്. നിലവില്‍ 2021വരെയാണ് ബാഴ്‌സലോണയുമായി മെസ്സിക്ക് കരാറുള്ളത്. ഇത് പുതുക്കാന്‍ ക്ലബ്ബോ മെസ്സിയോ താല്‍പര്യം അറിയിച്ചിട്ടില്ല. അതിനാല്‍ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാനുള്ള സാധ്യത സജീവമാണ്.

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള മൂന്ന് വര്‍ഷത്തേക്ക് സിറ്റിയുമായി കരാര്‍ പുതുക്കിയത് മെസ്സിയുടെ വരവ് പ്രതീക്ഷിച്ചാണെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം എന്തായാലും വലിയ കൂടുമാറ്റത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. മെസ്സി ആരാധകര്‍ക്കും ബാഴ്‌സലോണയ്ക്കും കാര്യമായ നേട്ടങ്ങള്‍ ഇല്ലാതെ 2020 കടന്നുപോകാനൊരുങ്ങുകയാണ്. പുതു വര്‍ഷത്തില്‍ പുതിയ പ്രതീക്ഷകളാണ് മെസ്സിക്കും ബാഴ്‌സലോണയ്ക്കുമുള്ളത്.

Story first published: Thursday, December 10, 2020, 14:11 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+