മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് ആറാം കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. ടേബിളില്‍ പതിനേഴാം സ്ഥാനക്കാരായ എംപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുവെ കുതിച്ചത്. ഹോം ഗ്രൗണ്ടില്‍ യുവെന്റസിന്റെ തുടര്‍ച്ചയായ മുപ്പതാം ജയമാണിത്. ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം, അമ്പത്തിരണ്ടാം മിനുട്ടിലാണ് യുവെന്റസ് ലീഡ് നേടുന്നത്.
ഇതാകട്ടെ, സെല്‍ഫ് ഗോളും. ലുകാസ് കൊറുസ്‌കിയാണ് സ്വന്തം വലയില്‍ ഗോളടിച്ച് യുവെന്റസിന് മുന്‍തൂക്കം നല്‍കിയത്. അറുപത്തഞ്ചാം മിനുട്ടില്‍ അലക്‌സ് സാന്‍ഡ്രോയുടെ ഗോളില്‍ യുവെ ജയം ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ നാപോളി ഹോംഗ്രൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. അറ്റലാന്റ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നാപോളിയുടെ തട്ടകത്തില്‍ മിന്നും ജയം സ്വന്തമാക്കിയത്. ഇതോടെ, ടേബിളില്‍ നാപോളിയുടെ മൂന്നാം സ്ഥാനത്ത് അറ്റലാന്റ ഭീഷണിയായി. മൂന്ന് പോയിന്റ് വ്യത്യാസമേ ഇവര്‍ തമ്മിലുള്ളൂ.

ഗോള്‍ നില
നാപോളി 0-2 അറ്റലാന്റ
യുവെന്റസ് 2-0 എംപോളി
പോയിന്റ് നില.. (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)
യുവെന്റസ് 26 66
റോമ 25 56
നാപോളി 26 54
അറ്റലാന്റ 26 51
ഇന്റര്‍മിലാന്‍ 25 48