
ആന്‍ഡ്രി സ്‌കറില്‍
മുന്‍ ജര്‍മന്‍ അന്താരാഷ്ട്ര താരവും ചെല്‍സി താരവുമായ ആന്‍ഡ്രി സ്‌കറില്‍ ഈ വര്‍ഷം തന്റെ കരിയര്‍ അപ്രതീക്ഷിതമായി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 29ാം വയസിലാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നതാണ് കൗതുകം. ജൂലൈയിലായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്പാര്‍ട്ടക്ക് മോസ്‌കോയ്ക്കുവേണ്ടി വായ്പയില്‍ കളിച്ചാണ് അദ്ദേഹം കളി മതിയാക്കിയത്. ലോകകപ്പ്,പ്രീമിയര്‍ ലീഗ് ജേതാവായ ശേഷമാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

വിന്‍സെന്റ് കോംപാനി
മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ നായകനും ഇതിഹാസ താരങ്ങളില്‍ ഒരാളുമായ വിന്‍സെന്റ് കോംപാനി ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബെല്‍ജിയം പ്രതിരോധ നിര താരമായ അദ്ദേഹം 2008-2019വരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ചു. 265 മത്സരത്തില്‍ നിന്ന് 18 ഗോളും നേടി. ബെല്‍ജിയന്‍ ക്ലബ്ബായ ആന്ററല്‍ചെറ്റിനുവേണ്ടി കളിച്ചാണ് കരിയറിന് വിരാമമിട്ടത്.

ലെയ്റ്റന്‍ ബെയ്‌നിസ്
എവര്‍ട്ടന്‍ ലെഫ്റ്റ് ബാക്ക് ലെയ്റ്റന്‍ ബെയ്‌നിസ് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഈ വര്‍ഷമാണ്. 13 വര്‍ഷം എവര്‍ട്ടന്റെ ഭാഗമായ അദ്ദേഹം 39 ഗോളും 37 അസിസ്റ്റും സ്വന്തം പേരിലാക്കി. ഗോളിന് വഴിയൊരുക്കുന്നതില്‍ മറ്റ് പ്രതിരോധ നിര താരങ്ങളേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഇംഗ്ലണ്ട് താരം. 35ാം വയസിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി 30 മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഐക്കര്‍ കസിയാസ്
സ്‌പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയാസും കളി മതിയാക്കിയത് ഈ വര്‍ഷമാണ്. പോര്‍ട്ടോയുടെ താരമായാണ് കളി മതിയാക്കിയത്. ഹൃദയാഘാതം സംഭവിച്ചത് 39കാരനായ താരത്തിന്റെ കളിക്ക് ബ്രേക്കിടാന്‍ കാരണമായി. റയല്‍ മാഡ്രിഡിനൊപ്പം 17 കിരീടം നേടിയ അദ്ദേഹം സ്‌പെയിനിനൊപ്പം ലോകകപ്പ് ഫുട്‌ബോളും സ്വന്തമാക്കി. റയല്‍ മാഡ്രിഡിനുവേണ്ടിയാണ് അദ്ദേഹം കരിയറിന്റെ ഭൂരിഭാഗവും കളിച്ചത്. ചോരാത്ത കൈകളുമായി ഗോള്‍വലയ്ക്ക് മുന്നിലെ വിശ്വസ്തനായിരുന്നു കസിയാസ്

ഡാനിലി ഡി റോസി
2006ലെ ലോകകപ്പ് ജേതാവും റോമയുടെ ഇതിഹാസവുമായിരുന്ന ഡാനിലി ഡി റോസി കളി മതിയാക്കിയത് ഈ വര്‍ഷം. ഇറ്റലിയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ 2001-2019വരെയാണ് റോമയ്ക്കുവേണ്ടി ബൂട്ടണിഞ്ഞത്. റോസിക്ക് വലിയ യാത്രയയപ്പും റോമ നല്‍കിയിരുന്നു. ബൊക്കാ ജൂനിയേഴ്‌സിനൊപ്പം ഏഴ് മത്സരം കളിച്ച ശേഷമാണ് 37കാരനായ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാതി വഴിയില്‍ കരാര്‍ റദ്ദാക്കിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിടപറയല്‍.


Click it and Unblock the Notifications


