Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൂക്കാ മോഡ്രിച്ചും നെയ്മറുമില്ലാതെ ബാലണ്‍ ഡിയോര്‍ ചുരുക്കപ്പട്ടിക, ആര് നേടും ഈ വര്‍ഷം?

പാരിസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ചുരുക്കപ്പട്ടിക തയ്യാറായി. പുരുഷ വിഭാഗത്തില്‍ ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡിക്കും ബാഴ്‌സലോണന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയും തമ്മിലാണ് പ്രധാന പോര്. ഓഗസ്റ്റില്‍ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം പ്രതിരോധ താരമായ വിര്‍ജില്‍ വാന്‍ഡിക്ക് കൈയ്യടക്കിയിരുന്നു. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നിവരെ പിന്നിലാക്കിയാണ് വാന്‍ഡിക്കിന്റെ ഈ നേട്ടം.

നെയ്മറും മോഡ്രിച്ചും ഇല്ല

ഇതേസമയം, കഴിഞ്ഞതവണ ബാലണ്‍ ഡിയോര്‍ കരസ്ഥമാക്കിയ റയല്‍ മഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിന് ഇക്കുറി പട്ടികയില്‍ ഇടംകണ്ടെത്താനായില്ല. ലോകത്തെ ഏറ്റവും വലിയേറിയ ഫുട്‌ബോളറായ നെയ്മറിനെയും ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ പരിഗണിച്ചില്ല.

2017 -ല്‍ 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഫ്രഞ്ച് ക്ലബ് പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ ബ്രസീലിയന്‍ താരത്തെ ടീമിലെടുത്തത്. എന്നാല്‍ പരുക്കും സസ്‌പെന്‍ഷനും വിവാദങ്ങളും നെയ്മറിന്റെ നിറംകെടുത്തി.

വനിതാ ബാലൺ ഡിയോർ

വനിതാ വിഭാഗത്തില്‍ റെയ്ന്‍ എഫ്‌സി താരം മെഗാന്‍ റാപ്പിനോയ്ക്കാണ് ബാലണ്‍ ഡിയോറിന് സാധ്യത. ജൂലായില്‍ നടന്ന വനിതാ ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിച്ച താരങ്ങളില്‍ ഒരാളാണ് റാപ്പിനോ. അന്ന് റാപ്പിനോയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിനെ കീഴടക്കി അമേരിക്ക കിരീടം ചൂടി.

2018 മുതലാണ് വനിതാ താരങ്ങള്‍ക്കും ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നല്‍കാന്‍ സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ തീരുമാനിച്ചത്. കഴിഞ്ഞതവണ നോര്‍വീജിയന്‍ താരം അഡാ ഹെഗര്‍ബര്‍ഗ് പ്രഥമ വനിതാ ബാലണ്‍ ഡിയോര്‍ സ്വന്തമാക്കി ചരിത്രത്തിന്റെ ഭാഗമായി.

30 അംഗ പട്ടിക

കായിക ലോകത്ത് ഫുട്‌ബോള്‍ താരങ്ങല്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ബാലണ്‍ ഡിയോര്‍. 30 പുരുഷ താരങ്ങളും 20 വനിതാ താരങ്ങളുമാണ് ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുള്ളത്. ഇതിനൊപ്പം കോപ ട്രോഫി, യാഷിന്‍ ട്രോഫി (മികച്ച ഗോള്‍ കീപ്പര്‍ക്ക്) പുരസ്‌കാരങ്ങള്‍ക്കായി പത്തുവീതം താരങ്ങളുടെ ചുരുക്കപ്പട്ടികയും ഫ്രാന്‍സ് ഫുട്‌ബോള്‍ ഈ വര്‍ഷം പുറത്തിറക്കിയിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിജയകിളെ ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രഖ്യാപിക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ അട്ടിമറിച്ച് ഷെഫീല്‍ഡ് യുണൈറ്റഡ്

പട്ടികയിൽ ഇവരും

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡിക്ക് എന്നിവര്‍ക്ക് പുറമെ സെര്‍ജിയോ അഗ്വേറോ, കെയ്‌ലിയന്‍ എംബാപ്പെ, കരീം ബെന്‍സെമ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, അന്റോണിയോ ഗ്രീസ്മാന്‍, റഹീം സ്‌റ്റെര്‍ലിങ്, മുഹമ്മദ് സലാഹ്, തുടങ്ങിയ പ്രമുഖരെയും പട്ടികയില്‍ കാണാം. നിലവില്‍ അഞ്ചുവീതം തവണ മെസ്സിയും റൊണാള്‍ഡോയും ബാലണ്‍ ഡിയോര്‍ കിരീടത്തില്‍ മുത്തമിട്ടുണ്ട്.

Story first published: Tuesday, October 22, 2019, 12:08 [IST]
Other articles published on Oct 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+