Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് ഗ്രൂപ്പ് ബിയില്‍ ആസ്‌ത്രേലിയ ചാമ്പ്യന്‍മാരാകും, പിറകെ ആര്? സിറിയയോ ജോര്‍ദാനോ?

ഗ്രൂപ്പ് ബി : ആസ്‌ത്രേലിയ, സിറിയ, ഫലസ്തീന്‍, ജോര്‍ദാന്‍

groupb-australia

നാലാം തവണയാണ് ആസ്‌ത്രേലിയ ഏഷ്യാ കപ്പിനെത്തുന്നത്. ഫെബ്രുവരി ഒന്നിന് അബുദാബിയില്‍ കപ്പുയര്‍ത്താന്‍ തയ്യാറായി നില്‍ക്കുകയാണ് സോക്കറൂസ്.

2007 ലാണ് ആസ്‌ത്രേലിയ എ എഫ് സിയുടെ ഭാഗമായത്. അന്ന് മുതല്‍ ഏഷ്യയിലെ കരുത്തരുടെ ഗണത്തില്‍ ആസ്‌ത്രേലിയ മുന്‍പന്തിയിലാണ്. ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായിരുന്നു ആസ്‌ത്രേലിയ. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനോടും ലാറ്റിനമേരിക്കന്‍ ടീം പെറുവിനോടും ഗ്രൂപ്പ് റൗണ്ടില്‍ തോറ്റ സോക്കറൂസ് ഡെന്‍മാര്‍ക്കിനോട് സമനിലയായി. ഈ തിരിച്ചടിക്ക് ശേഷം ആസ്‌ത്രേലിയയുടെ പരിശീലക സ്ഥാനം ഗ്രഹാം അര്‍നോള്‍ഡ് ഏറ്റെടുത്തു. കുവൈത്ത്, ലെബനന്‍, ഒമാന്‍ ടീമുകള്‍ക്കെതിരെ ജയിച്ചു കൊണ്ട് അര്‍നോള്‍ഡിന്റെ ടീം കരുത്തറിയിച്ചു. യൂറോപ്പിലെ ലീഗുകളില്‍ കളിക്കുന്ന താരങ്ങളാണ് ആസ്‌ത്രേലിയയുടെ കരുത്ത്. മാത്യൂ ലെക്കിയും മാത്യു റിയാനുമാണ് ശ്രദ്ധേയ താരങ്ങള്‍.

ഫലസ്തീന്‍ വരുന്നത് പോരാടാനാണ്. 2015 ലാണ് ഏഷ്യാ കപ്പില്‍ അരങ്ങേറിയത്. ഇത്തവണ പ്രകടനം മെച്ചപ്പെടുത്താന്‍ അവര്‍ പരിശ്രമിക്കും. നൂറുദ്ദീന്‍ അലിയാണ് കോച്ച്. ഇറാന്‍, ചൈന ടീമുകളെ സമനിലയില്‍ പിടിക്കാന്‍ സാധിച്ചത് ഫലസ്തീന്റെ സമീപകാല മികവിന് തെളിവാണ്. അബ്ദുല്‍ലത്വീഫ് ബഹ്ദാരിയും യാഷിര്‍ ഇസ്ലാമെയും പ്രധാന താരങ്ങള്‍.

ഗ്രൂപ്പ് റൗണ്ടില്‍ അട്ടിമറി പ്രകടനത്തിന് കോപ്പ് കൂട്ടുകയാണ് സിറിയ. അടുത്ത ലോകകപ്പിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് സിറിയയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജര്‍മന്‍ കോച്ച് ബെര്‍നാഡ് സ്റ്റാന്‍ജാണ് സിറിയക്ക് തന്ത്രമൊരുക്കുന്നത്. എ എഫ് സി പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒമര്‍ ഖിര്‍ബിനാണ് സിറിയയുടെ സൂപ്പര്‍ താരം. കഴിഞ്ഞ വര്‍ഷം ഒമ്പത് സൗഹൃദ മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത് എന്നത് സിറിയന്‍ ടീമിനെ അസ്വസ്ഥമാക്കുന്നു. ഒമര്‍ കിര്‍ബിനൊപ്പം മഹ്മൂദ് അല്‍ മവാസ് ചേരുന്നതോടെ സിറിയന്‍ ടീം താര സമ്പന്നമായി.

ജോര്‍ദാന്റെ ഫോം അത്ര മികച്ചതല്ല. ബെല്‍ജിയം പരിശീലകന്‍ വിതാല്‍ ബോര്‍കെല്‍മാന്‍സിന് കീഴില്‍ സമീപകാലത്ത് പത്ത് സൗഹൃദ മത്സരങ്ങള്‍ കളിച്ച ജോര്‍ദാന് രണ്ട് ജയം മാത്രം. ലെബനന്‍, ഖത്തര്‍, കിര്‍ഗിസ്ഥാന്‍ ടീമുകളോട് പരാജയപ്പെട്ടിരുന്നു. മൂസ അല്‍ തമാരിയും ഗോളി അമീര്‍ ഷാഫിയുമാണ് പ്രധാനതാരങ്ങള്‍.

Story first published: Friday, January 4, 2019, 13:17 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+